ms-dhoni

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച അപൂർവ്വ സൗഭാഗ്യമാണ് കഴിഞ്ഞ ദിവസം കൂളായി കരിയറിന് കർട്ടനിട്ടത്.കളിക്കളത്തിൽ സമ്മർദങ്ങക്കൊന്നും കീഴടങ്ങാത്ത മനസ്ഥൈര്യമായിരുന്നു ധോണിയുടെ കൈമുതൽ. അതുകൊണ്ട് അദ്ദേഹം നേടിയെടുത്തത് ഇന്നേവരെ മറ്റാർക്കും രാജ്യത്തിന് നൽകാനാകാത്ത നേട്ടങ്ങളും.

റാ​ഞ്ചി​യി​ലെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​സ​ർ​ക്കാ​ർ​ ​ക​മ്പ​നി​ത്തൊ​ഴി​ലാ​ളി​യു​ടെ​ ​മ​ക​നാ​യി​ ​ജ​നി​ച്ച്,​ ​സാ​ധാ​ര​ണ​ക്കാ​ര​നാ​യി​ ​വ​ള​ർ​ന്ന് ​അ​സാ​ധാ​ര​ണ​ ​ഭാ​ഗ്യം​കൊ​ണ്ട് ​ച​രി​ത്രം​ ​കു​റി​ച്ച​ ​ആ​ളാ​ണ് ​ധോ​ണി​യെ​ന്ന് ​സാ​മാ​ന്യേ​ന​ ​പ​റ​ഞ്ഞാ​ലും​ ​ആ​ ​ഭാ​ഗ്യ​ത്തി​ലേ​ക്ക് ​എ​ത്തു​വാ​ൻ​ ​അ​ദ്ദേ​ഹം​ ​എ​ടു​ത്ത​ ​ക​ഠി​ന​പ്ര​യ​ത്‌​ന​വും​ ​ദൈ​വീ​ക​ ​വ​ര​ദാ​ന​മാ​യി​ ​ല​ഭി​ച്ച​ ​ക​ഴി​വും​ ​വി​സ്മ​രി​ക്കാ​നാ​വി​ല്ല.​ ​ക​ഴി​വു​കൊ​ണ്ട് ​മാ​ത്ര​മാ​രും​ ​ക്രി​ക്ക​റ്റി​ൽ​ ​ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല,​ ​പ്ര​ത്യേ​കി​ച്ച് ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റി​ൽ.​ ​ചി​ല​ർ​ക്ക് ​ക​ഴി​വി​നൊ​പ്പം​ ​ത​ല​തൊ​ട്ട​പ്പ​ൻ​മാ​രു​ടെ​ ​പി​ന്തു​ണ​യു​ണ്ടാ​കും.​ ​ചി​ല​ർ​ക്ക് ​ഭാ​ഗ്യ​മു​ണ്ടാ​കും.​ ​അ​വ​സ​ര​ങ്ങ​ൾ​ ​വീ​ണു​കി​ട്ടും.​ ​എ​ന്നാ​ൽ​ ​ധോ​ണി​ക്ക് ​ഗോ​ഡ്ഫാ​ദ​ർ​മാ​ർ​ ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​വ​സ​ര​ങ്ങ​ൾ​ ​വീ​ണു​കി​ട്ടി​യ​തു​മി​ല്ല.​ ​തു​ട​ക്ക​ത്തി​ൽ​ ​ല​ഭി​ച്ച​ ​അ​വ​സ​ര​ങ്ങ​ൾ​ ​മു​ത​ലാ​ക്കാ​നു​മാ​യി​ല്ല.​ ​സെ​ല​ക്ട​ർ​മാ​രു​ടെ​ ​ശ്ര​ദ്ധ​ ​ആ​ക​ർ​ഷി​ക്കാ​നാ​യി​ ​അ​വ​ർ​ ​ഇ​രി​ക്കു​ന്ന​ ​സ്ഥ​ല​ത്തേ​ക്ക് ​ത​ന്നെ​ ​സി​ക്സു​ക​ൾ​ ​അ​ടി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​എ​ ​ടീ​മി​ലേ​ക്ക് ​എ​ങ്കി​ലും​ ​വ​രാ​ൻ​ ​വേ​ണ്ടി​ ​പ​ല​പ്പോ​ഴും​ ​ബാ​റ്റിം​ഗ് ​ഒാ​ർ​ഡ​റി​ൽ​ ​മ​ന​പൂ​ർ​വം​ ​മു​ക​ളി​ലേ​ക്ക് ​ക​യ​റി​യി​ട്ടു​ണ്ട്.
വെ​ല്ലു​വി​ളി​ക​ൾ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ധൈ​ര്യം​ ​കാ​ട്ടി​യ​താ​ണ് ​ധോ​ണി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യ​തെ​ന്ന് ​നി​സം​ശ​യം​ ​പ​റ​യാം.​ ​വി​ക്ക​റ്റു​ക​ൾ​ ​കൈ​മോ​ശം​ ​വ​രു​മ്പോ​ൾ​ ​പാ​റ​പോ​ലെ​ ​ഉ​റ​ച്ചു​നി​ന്ന് ​ചേ​സിം​ഗ് ​വി​ജ​യം​ ​നേ​ടു​ന്ന​തി​നേ​ക്കാ​ൾ​ ​പ്ര​യാ​സ​മാ​ണ് ​ഇ​താ​ ​ഇൗ​ ​ടീ​മി​നെ​ ​ലോ​ക​ക​പ്പി​ൽ​ ​ന​യി​ക്കൂ​ ​എ​ന്ന് ​പ​റ​ഞ്ഞ് ​നി​ങ്ങ​ളെ​ ​ഏ​ൽ​പ്പി​ക്കു​മ്പോ​ൾ.​ ​ന​ല്ലൊ​രു​പ​ദേ​ശം​ ​ന​ൽ​കാ​ൻ​ ​പോ​ലും​ ​സീ​നി​യേ​ഴ്സ് ​ആ​രു​മി​ല്ലാ​ത്ത​ ​സ്ഥി​തി​യി​ലാ​ണ് 2007​ ​ൽ​ ​ധോ​ണി​ ​ടീ​മി​നെ​യും​ ​കൊ​ണ്ട് ​ട്വ​ന്റി​ 20​ ​ലോ​ക​ക​പ്പ് ​ക​ളി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​ആ​ ​വെ​ല്ലു​വി​ളി​ ​സ​ധൈ​ര്യം​ ​ഏ​റ്റെ​ടു​ത്ത് ​വി​ജ​യി​ച്ച​പ്പോ​ഴാ​ണ്​ ​സ​ച്ചി​ന് ​ധോ​ണി​യി​ൽ​ ​ക​ണ്ടെ​ത്താ​നാ​യ​ ​നാ​യ​ക​ശേ​ഷി​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ലോ​ക​വും​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​ഇ​തു​വ​രെ​ ​ആ​രും​ ​കി​രീ​ടം​ ​നേ​ടി​യി​ട്ടി​ല്ല​ ​എ​ന്ന​ ​ച​രി​ത്രം​ ​മാ​റ്റി​യെ​ഴു​തി​യാ​ണ് 2011​ ​ലെ​ ​ലോ​ക​ക​പ്പി​ൽ​ ​ധോ​ണി​ ​കി​രീ​ടം​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.
ഇൗ​ ​വി​ജ​യ​ങ്ങ​ൾ​ ​എ​ല്ലാം​ ​ധോ​ണി​യു​ടെ​ ​മാ​ത്രം​ ​ക​ഴി​വു​കൊ​ണ്ടാ​ണെ​ന്ന് ​പ​റ​യാ​നാ​വി​ല്ല.​ 2007​ ​ലെ​യും​ 2011​ ​ലെ​യും​ ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​യു​വ്‌​രാ​ജും​ ​ഗം​ഭീ​റു​മൊ​ക്കെ​ ​അ​വ​രു​ടെ​ ​പ്ര​തി​ഭ​യു​ടെ​ ​ഉ​ത്തും​ഗ​ ​ശ്രേ​ണി​യി​ലാ​യി​രു​ന്നു.​ 2013​ ​ലെ​ ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​യി​ൽ​ ​ശി​ഖാ​ർ​ ​ധ​വാ​ൻ​ ​അ​പാ​ര​ ​ഫോ​മി​ലാ​യി​രു​ന്നു.​ ​ന്യൂ​സി​ലാ​ൻ​ഡി​ൽ​ ​ചെ​ന്ന് ​പ​ര​മ്പ​ര​ ​നേ​ടി​യ​പ്പോ​ൾ​ ​ഗൗ​തം​ ​ഗം​ഭീ​ർ​ ​അ​പ്ര​തി​രോ​ധ്യ​നാ​യി​രു​ന്നു.​ ​മ​ഹാ​മേ​രു​വി​നെ​പ്പോ​ലെ​ ​വീ​രും​ ​വ​ൻ​ ​വൃ​ക്ഷ​ങ്ങ​ളാ​യി​ ​സ​ച്ചി​നും​ ​ദ്രാ​വി​ഡും​ ​ഗാം​ഗു​ലി​യും​ ​ല​ക്ഷ്മ​ണു​മൊ​ക്കെ​ ​ധോ​ണി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ഇ​വ​രു​ടെ​യൊ​ക്കെ​ വി​ജ​യ​മാ​ണ് ​ധോ​ണി​യു​ടെ​ ​വി​ജ​യം.​ ​കാ​ര​ണം​ ​ഇൗ​ ​പൊ​ൻ​മു​ത്തു​ക​ളെ​യെ​ല്ലാം​ ​ഒരു മ​ാലയി​ൽ ​കോ​ർ​ത്തി​ടാ​ൻ​ ​പി​റ​ന്ന​ ​ക​ന​ക​ ​നൂ​ലാ​യി​രു​ന്നു​ ​ധോ​ണി.

ധോണി കരിയർ ഗ്രാഫ്

2004

ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം. ബംഗ്ളാദേശിനെതിരെയായിരുന്നു ആദ്യമത്സരം. റൺ ഒൗട്ടിലൂടെ ഡക്കായി മടക്കം.

2005

ഏപ്രിലിൽ പാകിസ്ഥാനെതിരെ വിശാഖ പട്ടണത്ത് നടന്ന ഏകദിനത്തിൽ ആദ്യ സെഞ്ച്വറി കുറിച്ചു. 123 പന്തുകളിൽ നിന്ന് 148 റൺസാണ് അതിലും കൂട്ടിയത്. 15 ഫോറുകളും നാല് സിക്സുകളും പറത്തി ധോണി ആരാധകരെ ആകർഷിച്ച മത്സരം.

2005

ഡിസംബറിൽ ചെന്നൈയിൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 30 റൺസെടുത്ത് പുറത്തായി.

2006

ആദ്യമായി ഐ.സി.സി ലോക ഏകദിന ഇലവനിൽ സ്ഥാനം

2007

ബി.സി.സി.ഐയുടെ ബി ഗ്രേഡ് കോൺട്രാക്ടിൽ നിന്ന് എ ഗ്രേഡിലേക്ക് മാറുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലെ ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകകപ്പ് നേട്ടം.

2008

ആസ്ട്രേലിയയിൽ കോമൺവെൽത്ത് ബാങ്ക് സിരീസ് നേട്ടം. അനിൽ കുംബ്ളെയിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻസി ഏറ്റെടുക്കുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടനാകുന്നു.

2009

വെസ്റ്റ് ഇൻഡീസിനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യവിക്കറ്റ് നേടുന്നു.

ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത്.

2011

ഇന്ത്യയിൽ നടന്ന ഐ.സി.സി ഏകദിന ലോകകപ്പ് കിരീടനേട്ടം.

2013

ഇംഗ്ളണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. ഐ.സി.സി.യുടെ മൂന്ന് പ്രധാന ടൂർണമെന്റുകളും നേടുന്ന ആദ്യ ക്യാപ്ടനാകുന്നു.

2014

ആസ്ട്രേലിയയ്ക്കെതിരായ മെൽബൺ ടെസ്റ്റിൽ തോറ്റതിനുപിന്നാലെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു.

2015

ഏകദിനക്രിക്കറ്റിൽ ടീമിനെ 100 വിജയങ്ങളിലേക്ക് നയിക്കുന്ന ആസ്ട്രേലിയക്കാരനല്ലാത്ത ആദ്യ ക്യാപ്ടനെന്ന റെക്കാഡ്.

2017

ജനുവരിയിൽ ധോണി ഏകദിനത്തിലെയും ട്വന്റി 20 യിലെയും ക്യാപ്ടൻസി ഒഴിഞ്ഞു. കളിക്കാരനായി തുടർന്നു.

2018

ഏകദിനത്തിൽ 400 പുറത്താക്കലുകളിൽ പങ്കാളിയായ റെക്കാഡ് കുറിച്ചു.

ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമായി.

2019

ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചവർഷം. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ നടന്നത് ധോണിയുടെ 350-ാമത്തെ ഏകദിനം.

റൺഒൗട്ടായി തുടക്കം,

റൺഒൗട്ടായി മടക്കം

തന്റെ ആദ്യ അന്താരാഷ്ട്ര ഇന്നിംഗ്സിലും അവസാന അന്താരാഷ്ട്ര ഇന്നിംഗ്സിലും ധോണി പുറത്തായത് റൺ ഒൗട്ടിലൂടെയാണ്.2004ൽ ബംഗ്ളാദേശിനെതിരെയായിരുന്നു ആദ്യ ഇന്നിംഗ്സ്.നേരിട്ട രണ്ടാം പന്തിൽതന്നെ റൺഒൗട്ടിലൂടെ ഡക്കായി മടങ്ങുകയായിരുന്നു.2019 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ 50 റൺസെടുത്താണ് ധോണി റൺഒൗട്ടായത്.

ധോണിയെപ്പോലെ റെയ്നയും ആദ്യ ഏകദിന ഇന്നിംഗ്സിൽ ഡക്കായിരുന്നു.

റെയ്ന ഏകദിനത്തിലും ട്വന്റി -20യിലും ആദ്യ സെഞ്ച്വറി നേടുമ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ ധോണിയായിരുന്നു.

2015ൽ ഭാര്യ സാക്ഷി മകൾക്ക് ജന്മം നൽകുമ്പോൾ ധോണി ലോകകപ്പിനായി ആസ്ട്രേലിയയിലായിരുന്നു. അന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരുന്ന ധോണിയെ റെയ്നയുടെ മൊബൈലിൽ മെസേജ് അയച്ചാണ് മകൾ പിറന്നതറിയിച്ചത്.

ഏകദിന അരങ്ങേറ്റത്തിൽ ഡക്കായ റെയ്ന ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി. ട്വന്റി -20യിൽ ആദ്യമായി സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരവും റെയ്നയാണ്.

മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനും റെയ്ന തന്നെ.

ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറിയും അവസാന ടെസ്റ്റിൽ ഡക്കും ആയ രണ്ട് ഇന്ത്യൻ ക്രിക്കറ്റർമാരാണ് സൗരവ് ഗാംഗുലിയും സുരേഷ് റെയ്നയും.