fro


ജനീവ: ചൈനയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തിയതില്‍ ഭയം വേണ്ടെന്ന് ലോകാരോഗ്യ സംഘടന. ശീതീകരിച്ച ഭക്ഷണത്തിൽ നിന്ന് കൊറോണ പകരുമെന്ന ഭീതി വേണ്ടെന്നും ഡബ്ളിയു. എച്ച്.ഒ പറയുന്നു. ചൈനയിൽ ഇറക്കുമതി ചെയ്ത കോഴിയിറച്ചി, ചെമ്മീൻ തുടങ്ങിയവയിലാണ് രോഗബാധ കണ്ടെത്തിയത്. കോഴിയിറച്ചിയിൽ നിന്നുമെടുത്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിനു പിന്നാലെയാണ് രോഗ സ്ഥരീകരണം വന്നത്. തുടർന്ന് രാജ്യച് ആശങ്ക പടർന്നുപിടിച്ചു. ഇതേത്തുടർന്ന് ജനങ്ങളോട് ശീതീകരിച്ച ഭക്ഷണ പദാർത്ഥം വാങ്ങുമ്പോൾ ജാഗ്രത പാലിക്കാൻ ചൈനീസ് സർക്കാർ നിർദ്ദേശിച്ചിരുന്നു.