trum

വാഷിംഗ്ടൺ: ടിക് ടോക്ക് ബാൻ ചെയ്തതിനു പിന്നാലെ മറ്റു ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടു നീങ്ങുകയാണെന്നറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക്നോളജി ഭീമന്മാരായ ആലിബാബ പോലുള്ള കമ്പനികളാണ് ട്രംപിന്റെ ലക്ഷ്യമെന്നും അറിയുന്നു. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് തങ്ങൾ മറ്റു ചൈനീസ് കമ്പനികളെയും വിലക്കാനായി ലക്ഷ്യമിടുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസിനോട് തങ്ങളുടെ രാജ്യത്തുനിന്ന് ടിക് ടോക്ക് വീഡിയോകൾ പൂർണമായും നിരോധിക്കണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിലുള്ള ചൈനീസ് കമ്പനികളോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ട്രംപ് നൽകുന്ന വിശദീകരണം.