police-inspector

ചെന്നൈ: പിതാവിന്റെ വിയോഗമറിഞ്ഞിട്ടും തന്റെ ഡ്യൂട്ടിക്ക് പ്രാധാന്യം നല്‍കി വനിതാ ഇൻസ്പെക്ടർ. സായുധ റിസര്‍വ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.മഹേശ്വരിയാണ് തന്റെ പിതാവിന്റെ വിയോഗ വാർത്ത അറിഞ്ഞിട്ടും സ്വാതന്ത്ര്യദിന പരേഡിന് നേതൃത്വം നൽകിയത്.

കളക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷും പൊലീസ് സൂപ്രണ്ട് മണിവണ്ണനും നൽകിയ ഗാർഡ് ഓഫ് ഓണറിന് നേതൃത്വം നൽകിയത് മഹേശ്വരിയായിരുന്നു. ആഗസ്റ്റ് 14 രാത്രി അച്ഛന്റെ മരണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പിറ്റേന്ന് പരേഡ് പൂർത്തിയായതിന് ശേഷമാണ് മഹേശ്വരി പിതാവിന്റെ സംസ്ക്കാര ചടങ്ങുകൾക്കായി പോയത്. വ്യക്തിപരമായ വികാരങ്ങള്‍ക്കും ദുഃഖത്തിനും അതീതമായി രാജ്യത്തിനായി ഡ്യൂട്ടി ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് പൊലീസ് വകുപ്പ് പറഞ്ഞു. പരേഡ് ചടങ്ങിലൂടനീളം യുവ ഉദ്യോഗസ്ഥ വ്യക്തിപരമായ നഷ്ടത്തിന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ തന്നെ ഏൽപിച്ച ജോലി പൂർത്തിയാക്കി.