waga

61 വർഷത്തിനിടെ ആദ്യമായി

അമൃത്സർ: അട്ടാരി - വാഗ അന്താരാഷ്ട്ര അതിർത്തിയിൽ 61 വർഷത്തിനിടെ ആദ്യമായി കാണികളില്ലാതെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ കാണികളെ അനുവദിക്കാതിരുന്നത്. പതാക ഉയർത്തൽ സെറിമോണിയൽ ഡ്രിൽ, ബീറ്റിംഗ് റിട്രീറ്റ് എന്നിവ സുരക്ഷാ സൈനികരെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയത്.

ബി.എസ്.എഫ് ഡയറക്ടർ ജനറൽ സുർജിത്ത് സിംഗ് ദേശ്‌വാളും മുതിർന്ന ഉദ്യോഗസ്ഥരും മാത്രമാണ് ഇത്തവണ ചടങ്ങുകൾ വീക്ഷിച്ചത്. എന്നാൽ, ബി.എസ്.എഫിന്റെ ബാൻഡ് പ്രകടനം വെള്ളിയാഴ്ചയും ശനിയാഴ്ചയും അരങ്ങേറി.