ചേർത്തല: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും മഹാസമാധി ആചരണവും കൊവിഡ് പശ്ചാത്തലത്തിൽ പ്രാർത്ഥനാ നിർഭരമായി നടത്തണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം പാലിക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അഭ്യർത്ഥിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടികൾ നടത്താൻ ശാഖ,യൂണിയൻ കമ്മി​റ്റികൾക്ക് നിർദ്ദേശം നൽകി. ഗുരുദേവ ജയന്തിയെ വരവേ​റ്റുകൊണ്ട് ഇന്ന് പതാകദിനം ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും ശാഖാ കേന്ദ്രങ്ങളിലും പീതപതാക ഉയർത്തും. സമാധി ദിനമായ കന്നി 5 വരെ ഗുരുദേവ പാരായണ മാസമായി ആചരിക്കാനും എംപ്ലോയീസ് ഫോറം കേന്ദ്രസമിതി തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ.വി. ശ്രീകുമാർ,ട്രഷറർ ബി. ശിവപ്രസാദ്,വൈസ് പ്രസിഡന്റുമാരായ ബിജു പുലിക്കലേടത്ത്,ഡോ. രഞ്ജിൻ,ഷിബു കൊ​റ്റംപ്പളളി, കെ.പി ഗോപാലാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ,ജി. ബൈജു പുനലൂർ,കുട്ടനാട് ഗോകുൽദാസ്,ജിജി ഹരിദാസ്,അനില പ്രദീപ്,എം.എം മജീഷ്, ഷിബു ശശി കേന്ദ്രസമിതി അംഗങ്ങളായ കെ.പി സന്തോഷ് തൊടുപുഴ,മൂവാ​റ്റുപ്പുഴ അരുൺകുമാർ,ഇടുക്കി അനൂപ്,മനോജ് കോട്ടയം,പുതുക്കാട് രഘു എന്നിവർ പങ്കെടുത്തു.