ചെന്നൈ: കാട്ടൻകളത്തൂരിലെ എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (എസ്.ആർ.എം.ഐ.എസ്.ടി) 2020ലെ ബി.ടെക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി 1.36 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ആന്ധ്രയിൽ നിന്നുള്ള ഏക്കലൂരി ഹർഷിത ഒന്നാംറാങ്ക് നേടി. കേരളത്തിൽ നിന്നുള്ള അരുൺ മാർട്ടിന് ആറാം റാങ്കുണ്ട്.
ആദ്യ 100 റാങ്കുകാർക്ക് ഫൗണ്ടേഴ്‌സ് സ്‌കോളർഷിപ്പിലൂടെ 100 ശതമാനം ട്യൂഷൻ, ഹോസ്‌റ്റൽ ഫീസ് ഒഴിവായി കിട്ടും. 101-500 റാങ്കുകാർക്ക് എസ്.ആർ.എം മെറിറ്ര് സ്‌കോളർഷിപ്പിലൂടെ 100 ശതമാനം ട്യൂഷൻ ഫീസ് കിഴിവുണ്ട്. കാട്ടൻകളത്തൂർ, വടപളനി, രാമപുരം, ഡൽഹി, ആന്ധ്ര, ഹരിയാന, സിക്കിം കാമ്പസുകളിലേക്കാണ് പ്രവേശനം.