spb


ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തുടരുന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ശ്വാസകോശങ്ങൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസ തടസം രൂക്ഷമായതിനെ തുടർന്നാണ് മൂന്നു ദിവസം മുൻപ് എസ്.പി.ബിയെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ വെന്റിലേറ്ററിലാക്കിയത്. അച്ഛന്റ നിലയിൽ നേരിയ പുരോഗതി ഉണ്ട് എന്നും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടിവരുമെന്നും പറഞ്ഞ് മകൻ എസ്.പി.ബി.ചരൺ രംഗത്തെത്തിയിരുന്നു. എസ്.പി.ബിയുടെ ഭാര്യ സാവിത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോ‌ർട്ടുണ്ടെങ്കിലും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.