petrol

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്നലെ പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസൽ വില ലിറ്ററിന് 16 പൈസയും കൂട്ടി. പെട്രോളിന് 82.44 രൂപയും ഡീസലിന് 79.13 രൂപയുമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വില. ഒരുമാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പെട്രോൾ വില കൂട്ടുന്നത്; മൂന്നാഴ്‌ചയ്ക്ക് ശേഷം ഡീസൽ വിലയും. രാജ്യാന്തര ക്രൂഡോയിൽ വില വർദ്ധിച്ചതാണ് കാരണം.