തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളിൽ ടാറ്റ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ആശുപത്രികൾ പണിയുന്നുണ്ട്. കേരളത്തിലും ടാറ്റ കൊവിഡ് ആശുപത്രി നിർമ്മിക്കുന്നു. സംസ്ഥാന സർക്കാർ നൽകിയ ഞ്ചേക്കർ ഭൂമിയിൽ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും . 60 കോടി രൂപ ചെലവിൽ 51200 ചതുരശ്ര അടി വിസ്തീർണത്തിലാണ് ടാറ്റ ആശുപത്രി നിർമിച്ചത്. 30 വർഷം വരെ കേടുപാടില്ലാതെ ഉപയോഗിക്കാം. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാൽ 50 വർഷം വരെ ഉപയോഗിക്കാം, അതിവേഗതയിലാണ് ടാറ്റ നിർമാണം പൂർത്തിയാക്കി ആശുപത്രി കേരളത്തിന് സമർപ്പിക്കുന്നത്.
എന്നാൽ ഇപ്പോൾ കൊവിഡ് ആശുപത്രി ചർച്ചകളിൽ നിറയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.
'124 ദിവസത്തിനുള്ളിൽ 541 കിടക്കകളുമായി കൊവിഡ് ആശുപത്രി തയ്യാർ.. ചരിത്രമായ് ഇടതുപക്ഷസർക്കാർ, അഭിവാദ്യങ്ങൾ.' എന്നാണ് ബിനീഷ് കുറിച്ചത്. ഇതിൽ സർക്കാരിന് മാത്രമായി അഭിവാദ്യം അർപ്പിച്ചതിലാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ടാറ്റയുടെ പേര് എങ്ങും പരാമർശിച്ചില്ല എന്ന ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ട്രോളുകളും നിറയുകയാണ്. മനോഹരമായ ആശുപത്രി. ഞങ്ങൾക്കിഷ്ടപ്പെട്ടു..ക്രെഡിറ്റ് കൊണ്ടുപോകുന്നു എന്നിങ്ങനെയാണ് ട്രോളുകൾ.
124 ദിവസത്തിനുള്ളിൽ 541 കിടക്കകളുമായി കോവിഡ് ആശുപത്രി തയ്യാർ.. ചരിത്രമായ് ഇടതുപക്ഷസർക്കാർ, അഭിവാദ്യങ്ങൾ
Posted by Bineesh Kodiyeri on Friday, 14 August 2020