ആര്യനാട്. സുഹൃത്തുക്കളുമായി മദ്യപിച്ചിരുന്ന ആൾ മരിച്ച നിലയിൽ. വില്ലിപാറ സിതാര ഭവനിൽ തുളസീധര (58) ന്റെ മൃതദേഹമാണ് ആറ്റുവക്കിൽ കണ്ടെത്തിയത്. തുളസീധരൻ 2 സുഹൃത്തുക്കൾക്കൊപ്പം പുതുക്കുളങ്ങര പാലത്തിനുസമീപം മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കാണാതായ തോടെ ഭാര്യ തങ്കമണി തിരക്കി ഇറങ്ങി.തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ പരിശോധനയിൽ ആറ്റുവക്കിൽ ശനിയാഴ്ച രാത്രി മൃതദേഹം കണ്ടെത്തുകയായിരുന്നു. മക്കൾ: സിതാര, താര.