gaganyan-

ന്യൂഡൽഹി: ഈ വർഷം അവസാനം പരീക്ഷിക്കാനിരുന്ന ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ദൗത്യം ഗഗൻയാൻ കൊവിഡ് സൃഷ്‌ടിച്ച തടസങ്ങളെ തുടർന്ന് വൈകുമെന്ന് റിപ്പോർട്ട്.2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങളും 2021 അവസാനത്തോടെ മനുഷ്യ പേടകവും ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയാണ് വൈകുന്നത്. ഐ. എസ്. ആർ. ഒയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സും റഷ്യയുടെ റോസ്‌കോസ്‌മോസ് സ്‌പേസ് ഏജൻസിയും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. 2020 ഡിസംബറിൽ ആദ്യ ഘട്ടവും 2021 ജൂലായിൽ രണ്ടാം ഘട്ടവുമാണ് നിശ്ചയിച്ചിരുന്നത്. രണ്ടു വർഷം മുൻപുള്ള സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പ്രോജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്. മനുഷ്യ ദൗത്യം 2021 ഡിസംബറിൽ നടപ്പാക്കാനായിരുന്നു പദ്ധതി.