മുംബയ് : ഏഴാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ എല്ലാ മത്സരങ്ങളും ഗോവയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽപതിവ് ഹോം ആൻഡ് എവേ മത്സരങ്ങൾ ഒഴിവാക്കിയാണ് ഒരു സ്ഥലത്തായി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. നവംബറിൽ ഐ.എസ്.എൽ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തേ ലീഗിന് വേദിയാകാൻ കേരളത്തെയും പരിഗണിച്ചിരുന്നു.