spb-

ചെന്നൈ : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. അദ്ദേഹം ഡോക്ടർമാരെയും ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുള്ള പ്രശ്‌നങ്ങൾ മാറിവരുന്നതായും മകൻ എസ്.പി.ബി ചരൺ ഞായറാഴ്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെന്നും അച്ഛൻ വേഗം സുഖം പ്രാപിച്ച് മടങ്ങിവരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കവച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം അഞ്ചിനാണ് എസ്.പി.ബിയെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയാണു സ്ഥിതി വഷളായതെന്ന് ചെന്നൈ എം.ജി.എം ഹെൽത്‌കെയർ ആശുപത്രി അറിയിച്ചത്.

 
 

#SPB health update 16/8/2020

Posted by Charan Sripathi Panditharadhyula on Sunday, 16 August 2020