ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ 10,000 ത്തിലധികം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് മാത്രം 288 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ 11,111 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,937 പേര്‍ രോഗമുക്തി നേടി.
സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 5,95,865 ആണുള്ളത്. നിലവില്‍ 1,58,395 സജീവ കേസുകളാണുള്ളത്. 4,17,123 രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ കൊവിഡ് മരണം 20, 037 ആയി ഉയര്‍ന്നു. ആന്ധ്രാപ്രദേശില്‍ 8,012 പുതിയ കൊവിഡ് കേസുകളാണുള്ളത്. 10,117 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 88 പേരാണ് മരിച്ചത്. ആകെ കൊവിഡ് കേസുകള്‍ 2,89,829 ആയി ഉയര്‍ന്നു. 85,945 സജീവ കേസുകളാണുള്ളത്. 2,01,234 രോഗമുക്തി നേടി. ആകെ 2,650 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജമ്മു കശ്മീരില്‍ 449 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമ്മുവില്‍ നിന്നും 100 പേര്‍ക്കും കശ്മീരില്‍ നിന്നും 349 പേര്‍ക്കുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ കൊവിഡ് കേസുകളാണ് 28,470 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 15 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 542 ആയി ഉയര്‍ന്നു. പഞ്ചാബില്‍ ഇന്ന് 1165 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41 മരണവും 568 രോഗമുക്തിയും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.