ദുബായ്: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തിൽ സുഹൃദ്‌രാജ്യത്തിന് ആദരമർപ്പിച്ച് യു.എ.ഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ത്രവർണമണിഞ്ഞാണ് ഇന്ത്യക്ക് ആദരമർപ്പിച്ചത്. വർണക്കാഴ്ചയുടെ വിഡിയോ ബുർജ് ഖലീഫയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. സമൃദ്ധിയും സമാധാനവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെയെന്ന ആശംസയോടെയാണ് അവർ വിഡിയോ പങ്കുവച്ചത്. പിന്നാലെ വിഡിയോ ഇന്ത്യൻ കോൺസുലേറ്റും പങ്കുവച്ചു.
ഗൾഫിലുള്ള ഇന്ത്യാക്കാരടക്കം വിഡിയോ ഏറ്റെടുത്തതോടെ ബുർജ്ഖലീഫയുടെ വിഡിയോ ട്രെൻഡിങിലും ഇടംനേടി.
احتفالاً بيوم الاستقلال الهندي الرابع والسبعين، نضيء #برج_خليفة بألوان العلم الهندي لنتمنى لهم دوام الرخاء والسلام والحرية#BurjKhalifa lights up in commemoration of India’s 74th Independence Day. May the tricolor of freedom, courage and peace always prosper. pic.twitter.com/Tl4APU11Ju
അതേസമയം സ്വാതന്ത്ര്യദിനത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യദിന ആശംസ അറിയിച്ച് സന്ദേശമയച്ചിരുന്നു. യു..എ..ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു..എ..ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളയച്ചിരുന്നു.