congress

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ അഹമ്മദ് പട്ടേൽ,കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ അംഗങ്ങളായ സമിതിയെ പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി നിയോഗിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന അവിനാശ് പാണ്ഡയെ മാറ്റി പകരം അജയ് മാക്കന് ചുമതല നൽകിയിരുന്നു. രാജസ്ഥാനിലെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന ഉറപ്പിൻമേലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഉടക്കിയ സച്ചിൻ പൈലറ്റ് പിണക്കം മറന്ന് തിരിച്ചു വരാൻ തീരുമാനിച്ചത്. തിരികെയെത്തിയ സച്ചിന്റെയും 18 എം.എൽ.എമാരുടെയും വോട്ടിന്റെ ബലത്തിലാണ് ഗെലോട്ട് സർക്കാർ കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പ് ജയിച്ചതും.