പട്‌ന: ബിഹാർ വ്യവസായ മന്ത്രി ശ്യാം രാജകിനെ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശ്യാം രാജക് ആർ.ജെഡി.യിൽ ചേരുമെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് നടപടി.
മുൻപ് ആർ.ജെ.ഡിയിലായിരുന്ന രാജക് 2009 ലാണ് ജെ.ഡി.യുവിൽ ചേരുന്നത്.
ഇതിനിടെ സിറ്റിംഗ് എം.എൽ.എമാരായ ഫറാസ് ഫാത്മി, മഹേശ്വർ പ്രസാദ് യാദവ്, പ്രേമ ചൗധരി എന്നിവരെ ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.