custody-death


തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മരണം. ആത്മഹത്യക്ക് ശ്രമിച്ച മോഷണക്കേസ് പ്രതി അൻസാരിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്റ്റേഷനിൽ എത്തിച്ച ഇയാൾ സ്റ്റേഷന്റെ സുചിമുറിയിൽ തൂങ്ങിമരിച്ചത്. ഇയാൾക്ക് 38 വയസായിരുന്നു. മൊബൈൽ മോഷ്ടിച്ചതിനാണ് അൻസാരിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. മേൽനടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഫോർട്ട് പൊലീസ് അറിയിച്ചു.