health

ഉറക്കകുറവുള്ളവർക്ക് മികച്ച പരിഹാരമാണ് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം. ഇതിലെ മിനറലുകൾ നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഉത്‌കണ്‌ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും നാഡീവ്യൂഹത്തെ സ്വാധീനിക്കാനും മഗ്നീഷ്യത്തിനു കഴിയും. മനുഷ്യശരീരത്തിൽ നടക്കുന്ന വിവിധ രാസപ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതവുമാണ്. ഡാർക്ക് ചോക്ലേറ്റിൽ നല്ലൊരു അളവിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. വെണ്ണപ്പഴത്തിൽ മഗ്നീഷ്യത്തിനു പുറമേ പൊട്ടാസ്യം,വിറ്റാമിൻ ബി,കെ, തുടങ്ങി ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ബദാം, കശു അണ്ടി, ചക്കക്കുരു, നിലക്കടല, എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പയർ വർഗങ്ങൾ, മത്തൻവിത്ത് പോലുള്ള വിത്തുകൾ ചോളം, ഗോതമ്പ്, അരി ,​ വാഴപ്പഴം, ഇലവർഗങ്ങൾ, ഉരുളക്കിഴങ്ങ്, പാൽ, തൈര്, ബ്രൊക്കോളി, ആപ്പിൾ, കാരറ്റ്, തുടങ്ങിയവയിലെല്ലാം നല്ലൊരളവിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.