ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,823,563 ആയി ഉയർന്നു. 773,020 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 14,558,271 പേർ സുഖം പ്രാപിച്ചു.അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
5,566,632 പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. 173,128 പേർ കൊവിഡ് മൂലം മരണമടഞ്ഞു.2,922,724 പേർ രോഗമുക്തി നേടി. ബ്രസീലിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് ഇതുവരെ 3,340,197 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 107,879പേരാണ് ബ്രസീലിൽ മരിച്ചത്. 2,432,456 പേർ രോഗമുക്തി നേടി.
പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. ദിനംപ്രതി അറുപതിനായിരത്തോളം പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നത് . മരണസംഖ്യ അരലക്ഷം കടന്നു.പത്തുദിവസത്തിനിടെ പതിനായിരത്തിലേറെ മരണമാണ് രാജ്യത്തുണ്ടായത്.കൊവിഡ് മരണങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.