കോഴിക്കോട്: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ആറുപേർ മരിച്ചു. കോഴിക്കോട്, എറണാകുളം, കോട്ടയം മലപ്പുറം സ്വദേശികളാണ് മരിച്ചത്.
കോഴിക്കോട് റൂറൽ എസ്.പി ഓഫീസ് ജീവനക്കാനായ ഷാഹിൻ ബാബു
(47), മാവൂർ സ്വദേശി സോളു(49), കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദൻ(57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയിൽ വൃന്ദ ജീവൻ (54), തിരുവല്ല സ്വദേശി ഏനത്ത് രാഘവൻ നായർ (80) മഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) എന്നിവരാണ് മരിച്ചത്. ഷാഹിൻ ബാബു ഓഗസ്റ്റ് 13 മുതൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സോളു അർബുദ രോഗിയായിരുന്നു എന്നാണ് റിപ്പോർട്ട്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അർബുദബാധിതയായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം 1530 പേർക്കാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. പുതിയ കേസുകളിൽ 1351പേർ സമ്പർക്ക രോഗികളാണ്. 100 പേരുടെ ഉറവിടം വ്യക്തമല്ല. 15,310 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.