suicide

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.മൊബൈൽ ഫോൺ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവിനെയാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

അൻസാരിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് സൂചന. ഇയാളെ സ്റ്റേഷനിലെത്തിച്ച് മൂന്ന് മണിക്കൂർ‌ കഴിഞ്ഞിട്ടും കേസെടുത്തില്ല. സ്റ്റേഷനിലെത്തിച്ച കാര്യം ജി.ഡി ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്റ്റേഷനിൽ എത്തിച്ച ഇയാൾ ശുചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. അൻസാരിയെ നാട്ടുകാരാണ് പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.