fire

ന്യൂഡൽഹി:പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം. പാർലമെന്റ് അനക്സ് ബിൽഡിംഗിലെ ആറാം നിലയിലാണ് ഇന്ന് രാവിലെ ഏഴരയോടെ തീപിടിത്തമുണ്ടായത്. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഏഴ് ഫയർ എൻജിനുകൾ ഉടൻ സ്ഥലത്തെത്തി തീ കെടുത്തി. ആർക്കും പരിക്കേറ്റിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.