വാഷിംഗ്ടൺ: കൊവിഡ് രോഗമുക്തി നേടിയവർക്ക് വെെറസിനെ പ്രതിരോധിക്കാമെന്ന് പഠനം. അമേരിക്കയിലെ സിയാറ്റിലിൽ ഒരു മത്സ്യബന്ധനബോട്ടിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വ്യാപനത്തിനിടയിലും നേരത്തെ രോഗം ഭേദമായ മൂന്ന് പേർക്ക് വെെറസ് ബാധയേറ്റില്ല. ഇത് രോഗത്തിനെതിരെ ആന്റിബോഡികൾ ഉള്ളവർക്ക് വീണ്ടും കൊവിഡ് ബാധിക്കില്ല എന്നുള്ളതിന്റെ ആദ്യ സ്ഥിരീകരണങ്ങളിൽ ഒന്നാണ്.
കൊവിഡിൽ നിന്നും രക്ഷനേടാൻ ആന്റിബോഡി എങ്ങനെ ഫലപ്രദമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. കൊവിഡിൽ നിന്ന് മുമ്പ് സുഖം പ്രാപിച്ച മൂന്ന് പേരുടെ ശരീരത്തിലെ ആന്റിബോഡികൾ പുതുതായി രോഗത്തിൽ നിന്ന് രക്ഷനേടാൻ കാരണമായെന്ന് കണ്ടെത്തിയിരിക്കുന്നു.
ആന്റിബോഡി(സീറോളജിക്കൽ), വെെറൽ ഡിറ്റക്ഷൻ(റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ്-പോളിമറേസ് ചെയിൻ റിയാക്ഷൻ, അല്ലെങ്കിൽ ആർടി പിസി ആർ) പരിശോധനകൾ അടിസ്ഥാനമാക്കിയാണിത്. 18 ദിവസം കടലിലായിരുന്ന കപ്പലിൽ 122 ക്രൂ അംഗങ്ങളിൽ 104 പേർക്കും കൊവിഡ് ബാധിച്ച ഉറവിടം ഒന്നുതന്നെയാണ്.
ന്യൂട്രോലെെസിംഗ് ആന്റിബോഡികൾ സാർസ് കൊവ് 2വിന്റെ പരസ്പരബന്ധമുള്ളതാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് വാഷിംഗ്ടൺ സർവകലാശാലയുടെ അസിസ്റ്റന്റ് ഡയറക്ടർ അലക്സാണ്ടർ ഗ്രെനിഞ്ചർ വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴചയാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. യുഡബ്ല്യുവിൽ നിന്നും സിയാറ്റിലെ ഫ്രഡ് ഹച്ച് കാൻസർ റിസർച്ച് സെന്റെറിന്റേതാണ് പഠനം.
ഈ പഠനത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കാരണം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വാക്സിനുകൾ ഉപയോഗിക്കുന്നതിലൂടെ കൊവിഡിനെ തടയാനാകുമെന്ന കണ്ടെത്തൽ നിലവിലുണ്ട്. രോഗം തടയാൻ ആന്റിബോഡികൾ ഫലപ്രദമോ എന്ന ചോദ്യത്തിന് ഈ പഠനം ഉത്തരംകണ്ടെത്തുന്നു. എന്നാൽ ആന്റിബോഡികളുള്ള ഒരു വ്യക്തി വെെറസിൽ നിന്നും സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നതിന് കുറച്ച് വെല്ലുവിളികളുണ്ട്.
ഇവിടെ ആകെ 104 വ്യക്തികൾക്ക് ആർടി-പിസിആർ പോസിറ്റീവ് വെെറൽ ടെസ്റ്റ് ഉണ്ടായിരുന്നു. മൂന്ന് ക്രൂ മെമ്പർമാർക്ക് മാത്രമായിരുന്നു പോസിറ്റീവായിരുന്നത്. ഇവർക്ക് ഒരു തരത്തിലുള്ള ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. 50 ദിവസത്തെ പരിശോധനകളാണ് നടന്നത്. 39 ജീനോമുകളുടെ ജീനോമിക് വിശകലനവും ഗവേഷകർ നടത്തി. ഇതിലൂടെ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ഒരു സ്രോതസിൽ നിന്നാണെന്ന് കണ്ടെത്തി. 18 പേർക്ക് കൊവിഡ് ബാധിച്ചിട്ടില്ല. ആന്റിബോഡികളുള്ള മൂന്ന് ക്രൂ അംഗങ്ങൾ ഇവരുമായി ബന്ധം പുലർത്തിയിരുന്നില്ല.
എന്നാൽ അതിന് സാദ്ധ്യതകളുണ്ടായിരുന്നു. ചില ആന്റിബോഡികൾ മറ്റുള്ളവയേക്കാൾ എങ്ങനെ വിശ്വസനീയമാകുമെന്നും പഠനം എടുത്തുകാണിക്കുന്നു. പ്രാരംഭഘട്ടത്തിലെ സീറോളജിക്കൽ സാമ്പിളിൽ, ആറ് പേർക്ക് ആന്റിബോഡികളുള്ളതായി കാണപ്പെട്ടു. ഇത് മനുഷ്യശരീരത്തിലെ വെെറസിനെതിരെ പ്രത്യാക്രമണം നടത്താൻ ഫലപ്രദമാണ്. എന്നാൽ ഇവ കണ്ടെത്തുന്നത് സങ്കീർണമായ പ്രക്രിയയാണ്.
കപ്പലിൽ ആന്റിബോഡികളുള്ള ആറ് ആളുകളിൽ നിന്ന് അവശേഷിക്കുന്ന സാമ്പിളുകൾ കൂടിയെടുത്ത് കൂടുതൽ വിശദമായ ആന്റിബോഡി പരിശോധനകൾക്ക് വിധേയമാക്കി. എന്നാൽ രണ്ടാം ഘട്ട പരിശോധനയിൽ ആറിൽ മൂന്നെണ്ണം മാത്രമേ ആന്റിബോഡികളുള്ളൂ. തുടർന്നുള്ള പരീക്ഷണങ്ങളിൽ ഈ പ്രവർത്തനം നിർവീര്യമാക്കാതെതന്നെ മൂന്ന് വ്യക്തികളിൽ പ്രാരംഭ സീറോളജിക്കൽ സ്ക്രീംനിംഗിൽ തെറ്റായ പോസിറ്റീവുകളാണെന്ന് ഗവേഷകർ പറയുന്നു. പ്രാരംഭഘട്ടത്തിൽ അണുബാധ സജീവമായിരുന്നിരിക്കാം. പകരം ലക്ഷണമില്ലാത്ത തരത്തിൽ അണുബാധ ഉണ്ടായിരുന്നിരിക്കാം.
സീറോളജിക്കൽ അനാലിസിസിൽ, ശരിയായ തരത്തിലുള്ള ആന്റിബോഡി പരിശോധന തിരഞ്ഞെടുക്കുന്നത് നിർണായകമാണെന്ന് ഗവേഷകർ പറയുന്നു. ആന്റി ആർ ബി ഡി ബെെൻഡിംഗ് ആന്റിബോഡികൾ മികച്ച സൂചകങ്ങളാണ്. ഒരു സെല്ലിനെ വെെറസ് ബാധിക്കാനുള്ള സ്പെെക്ക് പ്രോട്ടീനെ യാണ് ആർബിഡി(റിസപ്റ്റർ ബെെൻഡിംഗ് ഡൊമെയിൻ)എന്നുപറയുന്നത്.
മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തത്രപ്പാടിലാണ് ലോകരാഷ്ട്രങ്ങള്‍. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ട് ഡസനോളം വാക്സിനുകള്‍ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലുകളിലാണ്.