ibrahim-kunj

കൊച്ചി: കള‌ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നുള‌ള കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് നൽകണമെന്നും കോടതി അറിയിച്ചു.

പാർട്ടിമുഖപത്രത്തിന് വേണ്ടിയുള‌ള അക്കൗണ്ടിലൂടെ പത്ത് കോടിയോളം രൂപ കള‌ളപ്പണം ഇബ്രാഹിംകുഞ്ഞ് വെളിപ്പിച്ചു എന്നതായിരുന്നു കേസ്. ഇതിൽ പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതി നടത്തിയ പണം ഉൾപ്പെടുമെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ്‌കുമാ‌ർ കോടതിയിൽ ഹർജി നൽകിയത്.നോട്ട് നിരോധന കാലത്തായിരുന്നു ഇത്. പരാതിയിൽ വിജിലൻസും എൻഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്.