missing

മഞ്ചേശ്വരം: കാസർകോട് ജില്ലയിലെ മീഞ്ചയിൽ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് കാണാതായ മൂന്ന് സഹോദരിമാരെയും കണ്ടെത്തി. മജെയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

26ഉം18ഉം 16ഉം വയസുള‌ള മൂന്ന് സഹോദരിമാരെ കഴിഞ്ഞ ദിവസം മുതൽ കാണാതായതായി ഇവരുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.