ഷെയ് ൻ നിഗം നായകനാകുന്ന വെയിൽ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഷെയ് ൻ നിഗത്തിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.ഷെയ് നെ കൂടാതെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.ഗുഡ് വിൽ എന്റർടെയ് ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്നു.വെയിലിൽ ദേശീയ അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമൂടും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം.