landmark

ന്യൂഡൽഹി: ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായിരുന്നു. ഇന്ത്യയോടുള്ള ആദര സൂചകമായി അമേരിക്കയും കാനഡയുമടക്കമുള്ള രാഷ്ട്രങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ നേരുകയും അവരുടെ രാജ്യത്ത് ഇന്ത്യൻ പതാക പ്രമുഖ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ഉറ്റസൗഹൃദ ബന്ധം പുല‌ർത്തുന്നതിന് തെളിവായാണ് മറ്റ് രാജ്യങ്ങളും ആഘോഷത്തിൽ പങ്കുചേ‌ർന്നത്.

സോഷ്യൽ മീഡിയയിൽ മിക്ക ഫോർവേർഡ് സന്ദേശങ്ങളിലും ത്രിവർണ പതാകയുടെ ചിത്രം ആധിപത്യം പുലർത്തി. ലോകത്തിലെ നിരവധി ലാൻഡ്മാർക്കുകളിൽ ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ട് ആശംസകളറിയിച്ചു. അക്കൂട്ടത്തിൽ ആറ് ലോകപ്രധാന ലാൻഡ്മാർക്കുകൾ ആശംസകളറിയിച്ചതിങ്ങനെയാണ്.

1-എംപെയർ സ്റ്റേറ്റ് ബിൽഡിംഗ്

Celebrating #IndiaDay in NYC! We’re recreating the Indian flag in our lights this evening in honor of India’s Independence Day. #ESBright

📷: al3x(.)nyc/IG pic.twitter.com/LsEKVGN6r6

— Empire State Building (@EmpireStateBldg) August 15, 2020


അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഒരു കെട്ടിടമാണ്‌ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്. സ്വാതന്ത്രദിന പരിപാടിയുടെ ഭാഗമായി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഓറഞ്ച്, വെള്ള, പച്ച എന്നീ വർണദീപങ്ങൾ കൊണ്ടലങ്കരിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ആശംസകളറിയിച്ചു.

2-ബുർജ് ഖലീഫ

احتفالاً بيوم الاستقلال الهندي الرابع والسبعين، نضيء #برج_خليفة بألوان العلم الهندي لنتمنى لهم دوام الرخاء والسلام والحرية#BurjKhalifa lights up in commemoration of India’s 74th Independence Day. May the tricolor of freedom, courage and peace always prosper. pic.twitter.com/Tl4APU11Ju

— Burj Khalifa (@BurjKhalifa) August 15, 2020

ഇന്ത്യയുടെ 74ാമത് സ്വതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫയും. ആഗസ്റ്റ് 15ന് രാത്രിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയപതാകയുടെ നിറമണിഞ്ഞത്.

കെട്ടിടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുർജ് ഖലീഫ പ്രകാശം തെളിയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ത്രിവർണ്ണത എപ്പോഴും അഭിവൃദ്ധിയിലേക്ക് നയിക്കട്ടെ,” എന്ന സന്ദേശവും വീഡിയോക്കൊപ്പം ബുർജ് ഖലീഫ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

3-നയാഗ്ര വെള്ളച്ചാട്ടം

And the tri-colour illuminates one of the world’s most iconic destinations. India in all its magnificence at the Niagara Falls. #AatmaNirbharBharat @IndoCanadaArts @_apoorvasri @HCI_Ottawa @DrSJaishankar @PMOIndia @ICCR_Delhi @nadirypatel @IndianDiplomacy @incredibleindia pic.twitter.com/vG7JJo7Fqs

— IndiainToronto (@IndiainToronto) August 16, 2020

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ കാനഡിയിലെ നയാഗ്രയില്‍ ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചു. ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തില്‍ പതാക തെളിയുകയായിരുന്നു.

4-അഡ്‌നോക് കെട്ടിടം

Thank you #UAE for resonating the spirit of #India on 74th #IndependenceDay 15 August 2020. Iconic @AdnocGroup tower in #AbuDhabi and majestic #BurjKhalifa in #Dubai lit up with our #Tricolour #AatmaNirbharBharat #JaiHind #UAEIndiaDosti@DrSJaishankar @AmbKapoor @MEAIndia pic.twitter.com/lRj3HxFuYf

— India in UAE (@IndembAbuDhabi) August 15, 2020

അബുദാബിയുടെ അഡ്‌നോക് ടവറും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ കെട്ടിടത്തിന്റെ മുകളിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ തിളങ്ങി. സ്വാതന്ത്ര്യദിന ആശംസകളും അറിയിച്ചു.

5-ടൈംസ് സ്ക്വയർ

The Federation of Indian Associations (FIA) of the tri-state area of New York, New Jersey and Connecticut created history on August 15, 2020 by unfurling the Indian tricolour for the first time ever at the #iconic @TimesSquareNYC to commemorate India’s 74th Independence Day https://t.co/P20YUHd7mh pic.twitter.com/6QBqCZlgyW

— FIA NYNJCT (@FIANYNJCTorg) August 15, 2020

ന്യൂയോർക്കിലെ ടെെംസ് സ്ക്വയറിൽ ആദ്യമായി അമേരിക്കൻ പതാകയ്ക്കൊപ്പം ഇന്ത്യൻ പതാക ഉയന്നു. ന്യൂയോർക്കിലെ ഇന്ത്യയുടെ കോൺസൽ ജനറൽ രൺദീർ ജയ്‌സ്വാൾ പതാക ഉയർത്തി.
നൂറുകണക്കിനാളുകൾ പരിപാടികളിൽ സാക്ഷ്യം വഹിച്ചു.

6-നാഷണൽ പാലസ് ഓഫ് സോഫിയ

National Palace of Culture in Sofia lit up in the tricolour to mark India’s #74thIndependenceDay and 65 years of #IndiaBulgaria relations.@PMOIndia @BoykoBorissov @DrSJaishankar @EZaharievaMFA @FandakovaY @MEAIndia @MFABulgaria @IndianDiplomacy @officialSofiaBG @PIB_India pic.twitter.com/S7t72xeJ4K

— India in Bulgaria & North Macedonia (@IndiaInBulgaria) August 14, 2020

ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൌഹൃദത്തിൽ ത്രിവർണപതാക പ്രത്യക്ഷപ്പെട്ടു. തെക്ക് കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മൾട്ടി ഫങ്ഷണൽ കോൺഫറൻസ് എക്സിബിഷൻ സെന്ററായ സോഫിയ ദേശീയ കൊട്ടാരത്തിൽ ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടു.