sivasanker-and-swapna

കൊച്ചി: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മൂന്നുതവണ വിദേശയാത്ര നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2017 ഏപ്രിലിൽ ഇരുവരും ഒരുമിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വച്ച് ശിവശങ്കറെ കണ്ടു. ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശന വേളയിൽ ഇരുവരും ഒരുമിച്ച് യു എ ഇ യിലേക്ക് പോയി. സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് സ്വപ്ന സമ്മതിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

​ ​എം.​ശി​വ​ശ​ങ്ക​റി​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ശ​നി​യാ​ഴ്ച​ ​അ​ഞ്ച​ര​ ​മ​ണി​ക്കൂ​റാണ് ​ചോ​ദ്യം​ ​ചെ​യ്‌​ത് ​.​ ​കൊ​ച്ചി​യി​ലെ​ ​ഓ​ഫീ​സി​ലേ​ക്ക് ​വി​ളി​ച്ചു​ ​വ​രു​ത്തി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ. സ്വ​പ്‌​ന​ ​സു​രേ​ഷി​ന്റെ​ ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ൾ,​ ​വി​ദേ​ശ​നാ​ണ​യ​ ​വി​നി​മ​യ​ച​ട്ട​ ​ലം​ഘ​നം​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​അ​റി​വു​ണ്ടോ​ ​എ​ന്ന​റി​യാ​നാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​സ്വ​പ്‌​ന​യെ​ ​പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ​ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് ​നേ​ര​ത്തെ​ ​വി​വി​ധ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ന​ൽ​കി​യ​ ​മൊ​ഴി​യി​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​ഉ​റ​ച്ചു​ ​നി​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ബാ​ങ്കി​ൽ​ ​സ്വ​പ്‌​ന​യ്ക്ക് ​ജോ​യി​ന്റ് ​അ​ക്കൗ​ണ്ട് ​തു​റ​ക്കാ​ൻ​ ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ടന്റിനെ​ ​ഏ​ർ​പ്പാ​ടാ​ക്കി​ ​ന​ൽ​കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​ത്.​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യി​ല്ലെ​ന്നും​ ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.പ്രാ​ഥ​മി​ക​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​മാ​ത്ര​മാ​ണ് ​പൂ​ർ​ത്തി​യാ​യ​തെ​ന്ന് ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​വ്യ​ക്ത​മാ​ക്കി.​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ഴി​ക​ളു​മാ​യി​ ​വി​ശ​ക​ല​നം​ ​ചെ​യ്ത​ശേ​ഷം​ ​പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ങ്കി​ൽ​ ​ശി​വ​ശ​ങ്ക​റി​നെ​ ​വീ​ണ്ടും​ ​വി​ളി​ച്ചു​ ​വ​രു​ത്തും,​ ​ശി​വ​ശ​ങ്ക​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​പ്ര​തി​ക​ളാ​യ​ ​സ്വ​പ്‌​ന,​ ​സ​ന്ദീ​പ് ​നാ​യ​ർ,​ ​സ​രി​ത്ത് ​എ​ന്നി​വ​രും​ ​എ​ൻ​ഫോ​ഴ്സു​മെ​ന്റി​ന്റെ​ ​ക​സ്‌​റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​