ഓ മൈ ഗോഡിൽ ഇത്തവണ പണി വേറിട്ട രീതിയിലായിരുന്നു കൊടുത്തത്. വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ ചെക്കൻ പെൺകുട്ടിയ്ക്ക് കൊടുത്ത പണിയായിരുന്നു എപ്പിസോഡിൽ അരങ്ങേറിയത്. ഒരു യാത്രയ്ക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് നവവധുവിനേയും കൂട്ടി യാത്ര പോയ നവവരൻ ഒരു സ്ഥലത്ത് ഭാര്യയെ വണ്ടിയിലിരുത്തി ഇപ്പോൾ വരാം എന്ന് പറഞ്ഞ് കടന്നു കളഞ്ഞു.
വാർക്കപ്പണിക്കാരുടെ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ ഒട്ടിച്ചു വരുകയായിരുന്നു ഓ മൈ ഗോഡിലെ അവതാരകർ. കാറിന്റെ അടുത്ത് എത്തുമ്പോൾ കാറിൽ പോസ്റ്റർ ഒട്ടിയ്ക്കാൻ ശ്രമിക്കുന്നതാണ് രംഗം. കാറിനുള്ളിലിരുന്ന നവവധു പോസ്റ്റർ തൊഴിലാളികളോട് കാട്ടുന്ന ക്രൂരതയാണ് എപ്പിസോഡിൽ ചിരി നിറയ്ക്കുന്നത്.പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗ്രാമിൽ വേഷമിടുന്നത് ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ് .