islamabad-airport

ഇസ്ലാമാബാദ്: പുതുതായി നിർമ്മിച്ച ഇസ്ലാമാബാദിലെ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് വിമാനത്താവളത്തിലെ ചില ഭാഗങ്ങൾ തകർന്നു വീണു. അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടു.

ശക്തമായ മഴയിൽ വിമാനത്താവളത്തിന്റെ ഭാഗങ്ങൾ തകർന്നു വീഴുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സീലിംഗിന്റെ ചില ഭാഗങ്ങൾ തകർന്ന് താഴേക്ക് വീഴുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

Situation of the newly constructed Islamabad International Airport ✈️ after rains .
The Airport was reportedly build with the help of chinese company pic.twitter.com/5UqhBd7XPq

— Megh Updates 🚨 (@MeghUpdates) August 16, 2020

ഓഗസ്റ്റ് 14 ന് പെയ്ത മഴയിലാണ് വിമാനത്താവളത്തിന് കേടുപാടുകൾ പറ്റിയതെന്ന് ഏവിയേഷൻ ഡിവിഷൻ വക്താവ് പറഞ്ഞതായിട്ട് പാക്കിസ്ഥാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമാബാദ് വിമാനത്താവളം നിർമ്മിച്ചിട്ട് രണ്ട് വർഷമാകുന്നേയുള്ളു. മുമ്പ് നിരവധി തവണ മഴവെള്ളം വിമാനത്താവളത്തിൽ കയറിയിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ വ്യോമയാന മന്ത്രി വിമാനത്താവളം സന്ദർശിക്കും.

1/6 DG PCAA has taken cognizance of the damage caused by the rain at IIAP during early hours of 14-08-20. During the heavy thunderstorm, 56 mm of rain fell in less than 90 minutes. The torrential rain was accompanied by 37 knots winds. The thunderstorm ended just before 4.00am.

— PCAAOfficial (@official_pcaa) August 16, 2020