മനാമ: സൂപ്പർമാർക്കറ്റിനുള്ളിലെ ഗണപതി വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ യുവതിക്കെതിരെ ബഹ്റിൻ പൊലീസ് കേസെടുത്തു. ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.
“54കാരിയായ സ്ത്രീക്കെതിരെ ജുഫൈറിലെ ഒരു കടയ്ക്ക് കേടുപാടുകൾ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനും പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു. അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ട്” -ബഹ്റിൻ പൊലീസ് ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.
സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കുവച്ച ഗണപതി വിഗ്രഹങ്ങളെ ബുർഖ ധരിച്ചെത്തിയ സ്ത്രീ എറിഞ്ഞുടയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് സ്ത്രീ നശിപ്പിച്ചത്. വിൽപ്പനയ്ക്കുവച്ച ഗണപതി വിഗ്രഹത്തിനിടുത്ത് ബുർഖ ധരിച്ച സ്ത്രീകൾ നിൽക്കുന്നത് വീഡിയോയിൽ കാണാം.
ഒരാൾ വിഗ്രഹങ്ങൾ എറിഞ്ഞുടയ്ക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ മറ്റൊരു സ്ത്രീ വീഡിയോയിൽ പകർത്തുന്നുമുണ്ട്. കടയിലെ ജീവനക്കാരനോട് സ്ത്രീ ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ബഹ്‌റിൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ട് വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുകയായിരുന്നു. "ഈ പ്രതിമകളെ ആരാണ് ആരാധിക്കുന്നതെന്ന് നമുക്ക് നോക്കാം. പൊലീസിനെ വിളിക്കൂ". മറ്റൊരു സ്ത്രീ പറയുന്നതും വീഡിയോയിലുണ്ട്. മതവിശ്വാസത്തെ അപമാനിച്ച വനിതക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായി ബഹ്‌റിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Capital Police took legal steps against a woman, 54, for damaging a shop in Juffair and defaming a sect and its rituals, in order to refer her to the Public Prosecution.
— Ministry of Interior (@moi_bahrain) August 16, 2020
OMG. OMG. OMG. What the hell is this happening in Bahrain? pic.twitter.com/SO3Els9KfK
— |II| नरसिंह |II| @jsr🚩 (@dineshjangid_OO) August 16, 2020