fish

ആലപ്പുഴ :കൊവിഡ് പോസി‌റ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തതിനാൽ പിബി ജംഗ്ഷൻ, അഞ്ചാലും കാവ് തുടങ്ങിയ കേന്ദ്രങ്ങളിൽ മൽസ്യബന്ധനത്തിനും വിപണനത്തിനും നൽകിയ അനുമതി റദ്ദാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിനും വിപണനത്തിനും ഇവിടെ അനുമതി നൽകിയിരുന്നു.

തോട്ടപ്പള്ളി ഹാർബറിൽ മത്സ്യവിപണനത്തിനുള‌ള അനുമതിയും മുൻപ് റദ്ദാക്കിയിരുന്നു. ഇതോടെ വലിയഴീക്കൽ, വളഞ്ഞവഴി തുടങ്ങിയ ലാൻഡിംഗ് സെന്ററുകളിൽ മാത്രമാണ് മൽസ്യബന്ധനത്തിനും വിപണന അനുമതിയുള്ളത്.