prthviraj

ഇന്ത്യയിൽ ആദ്യപൂർണ വെർച്വൽ ചിത്രവുമായി നടൻ പൃഥ്വിരാജ്. ചിങ്ങം ഒന്നിനാണ് നടൻ വെർച്വൽ ചിത്രത്തിന്റ പ്രഖ്യാപനം നടത്തിയത്. 'പൂർണമായും വെർച്വൽ പ്രൊഡക്ഷൻ വഴി ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമായിരിക്കും ഇതെന്ന് ' പൃഥ്വി പറയുന്നു. നവാഗതനായ ഗോകുൽ രാജ് ഭാസ്‌കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
'ഇതൊരു പുതിയ അധ്യായമായിരിക്കും. വെല്ലുവിളി ഉയർത്തുന്ന സാഹചര്യം. പുതിയ തരം വെല്ലുവിളികൾ. നൂതനമായ പരീക്ഷണങ്ങൾ ' എന്നാണ് പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം നടത്തുക.എന്നാൽ മനുഷ്യനെയും പക്ഷിയെയും മാത്രമാണ് പോസ്റ്ററിൽ കാണാനാവുക. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.