മൈക്രോമാക്സ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ കുറഞ്ഞത് 20 പുതിയ ഹാൻഡ്‌സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഇതിൽ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിലൊന്ന് അടുത്ത മാസം അവസാനത്തോടെ എത്തുമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഭാവിയിൽ ഒന്നിലധികം ഹാൻഡ്‌സെറ്റുകളിലൂടെ സ്മാർട്ട്‌ഫോൺ വിപണിയിൽ സ്ഥാനം തിരിച്ചുപിടിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഫോണുകൾ വിപണിയെ തകർക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദ്ധനം ചെയ്തു.
ചൈന വിരുദ്ധ വികാരങ്ങളുടെ പശ്ചാത്തലത്തിലാണ് മൈക്രോമാക്സ് ഒരു തിരിച്ചുവരവ് പദ്ധതിയിടുന്നതെന്ന ധാരണ ശർമ്മ നിരസിച്ചു. സ്മാർട്ട് ഫോൺ വിപണിയിലേക്കുള്ള തിരിച്ചുവരവിനായി കമ്പനി ദീർഘകാലമായി തയ്യാറെടുക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.