കോഴിക്കോട്: ജില്ലയിൽ എസ് പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കമ്മിഷണർ അടക്കം നിരവധിപേർ ക്വാറന്റൈനിലായി. എസ് പിക്ക് കൊവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന പൊലീസുകാരുടെ എണ്ണം കൂടിവരികയാണ്. അയിരൂർ സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അസി. കമ്മീഷണർ ഓഫീസിലെ എട്ട് പൊലീസുകാർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തടക്കം നിരവധി പൊലീസുകാർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.