അപകടത്തെ തുടർന്ന് തന്റെ ഒരു കാൽ
നഷ്ടമായി​ട്ടും തളരാതെ നൃത്തവേദി​യി​ലും
സി​നി​മയി​ലും തി​ളങ്ങി​ നി​ന്ന ബഹുഭാഷാതാരം
സുധചന്ദ്രൻ മനസു തുറക്കുന്നു

മുപ്പത്തി​യഞ്ചുവർഷങ്ങൾക്കു മുൻപ് '​മ​യൂ​രി​'​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെയാണ് സുധ ചന്ദ്രൻ ​ ​സിനിമയിലെത്തി​യത്. ​സു​ധ​യുടെ ജീ​വി​ത​ ​ക​ഥ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​മ​യൂ​രി​ പറഞ്ഞത്.​ ​മ​ല​യാ​ളം,​ത​മി​ഴ് ​ഭാ​ഷ​ക​ളി​ലേക്ക് ​ഡ​ബ്ബ് ​ചെ​യ്ത​ ​മയൂരി​ വൻ ഹി​റ്റായ ചി​ത്രമാണ്.
'ഞാ​നൊ​ട്ടും​ ​ബോ​ൾ​ഡാ​യി​രു​ന്നി​ല്ല.​ ​പ​ക്ഷേ​ ​സാ​ഹ​ച​ര്യ​വും​ ​പ​രി​മി​തി​ക​ളും​ ​അ​ങ്ങ​നെ​യാ​ക്കി​ത്തീ​ർ​ത്തു.​ ​ഒ​രു​ ​അ​പ​ക​ടം​ ​സം​ഭ​വി​ച്ച​പ്പോ​ൾ​ ​അ​തി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ഒ​രു​ ​പോ​സി​റ്റീ​വ് ​എ​ന​ർ​ജി​ ​കി​ട്ടി.​ ​അ​ത്ര മാത്രം.​ ​എ​പ്പോ​ഴും​ ​ബോ​ൾ​ഡാ​ണെ​ന്നൊ​ന്നും​ ​പ​റ​യി​ല്ല.​ ​എ​ന്നെ​ക്കൊ​ണ്ട് ​എ​ന്തെ​ങ്കി​ലും​ ​ഒ​രു​ ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​പ​റ്റി​ല്ലെ​ന്ന് ​ആ​രെ​ങ്കി​ലും​ ​പ​റ​ഞ്ഞാ​ൽ​ ​ക​ഴി​വി​ന്റെ​ ​പ​ര​മാ​വ​ധി​ ​അ​ത് ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കും."സുധചന്ദ്രൻ പറഞ്ഞു തുടങ്ങി​.

നൃ​ത്ത​ത്തോട് ​ഇ​ഷ്ടം​ ​ചെ​റു​പ്പ​ത്തി​ലേ​ ​ഉ​ണ്ടാ​യി​രു​ന്നോ?

എ​ന്നെ​ ​നൃ​ത്തം​ ​പ​ഠി​പ്പി​ക്ക​ണ​മെ​ന്ന​ത് ​അ​മ്മ​യു​ടെ​ ​താ​ത്പ​ര്യ​മാ​യി​രു​ന്നു​ .​ ​മൂ​ന്നു​ ​വ​യ​സ് മുതൽ​ ​നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ​ ​ചേ​ർ​ത്തു.​ ​ഡോ​ക്ട​റാ​ക​ണോ​ ​ഡാ​ൻ​സ​റാ​ക​ണോ​ ​എ​ന്നൊ​ക്കെ​ ​ആ​ ​പ്രാ​യ​ത്തി​ൽ​ ​സ്വ​യം​ ​തീ​രു​മാ​നി​ക്കാ​നാ​വി​ല്ല​ല്ലോ.​ ​പ​തു​ക്കെ​ ​നൃ​ത്ത​ത്തി​ൽ​ ​താ​ത്പ​ര്യ​മു​ണ്ടാ​യി.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ​ഓ​ർ​ക്കാ​റു​ണ്ടോ?

അ​ത്ര​ ​വ​ലി​യ​ ​ഇ​മോ​ഷ​ൻ​സൊ​ന്നും​ ​ഇ​ല്ല.​ ​അ​തു​ക​ഴി​ഞ്ഞി​ട്ട് ​ എത്രയോ​ ​വ​ർ​ഷ​മാ​യി.​ ​ആ​ ​അ​പ​ക​ടം​ ​ഒ​രു​ ​അ​നു​ഗ്ര​ഹ​മാ​യി​ത്തീ​ർ​ന്നെ​ന്ന് ​ഞാ​ൻ​ ​പ​റ​യും.​ ​അ​ല്ലെ​ങ്കി​ൽ​ ​എ​നി​ക്കി​ത്ര​ ​പോ​പ്പു​ലാ​രി​റ്റി​ ​കി​ട്ടി​ല്ലാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു​ ​ശേ​ഷം?

ആ​ ​സ​മ​യ​ത്ത് ​ആ​ളു​ക​ൾ​ ​പ​റ​ഞ്ഞ​ത് ​സു​ധക്ക് ഇനി ​ഡാ​ൻ​സ് ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ്.​ ​എ​ങ്കി​ൽ​ ​പി​ന്നെ​ ​അ​ത് ​ചെ​യ്തു​ ​കാ​ണി​ക്ക​ണ​മെ​ന്ന് ​വാ​ശി​യാ​യി.​ ​കൃ​ത്രി​മ​ ​കാ​ൽ​ ​വ​ച്ച് ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കാം.​ ​പ​ക്ഷേ,​ ​ഡാ​ൻ​സ് ​അ​ങ്ങ​നെ​യ​ല്ല.​കാ​ൽ​ ​ന​ഷ്ട​പ്പെ​ട്ട് ​ആ​റു​ ​മാ​സം​ ​ക​ഴി​ഞ്ഞാ​ണ് ​ഡോ.​ ​സേ​ഥി​യു​ടെ​ ​ജയ് പൂര് ​ ​കാ​ലു​ക​ളെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞ​ത്.​ ​ഞ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​രാ​ജ​സ്ഥാ​നി​ൽ​ ​പോ​യി.​ ​എ​നി​ക്ക് ​വീ​ണ്ടും​ ​ഡാ​ൻ​സ് ​ചെ​യ്യ​ണ​മെ​ന്ന്അ​ദ്ദേ​ഹ​ത്തോ​ട് ​പ​റ​ഞ്ഞു.​ ​തീ​ർ​ച്ച​യാ​യും​ ​ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​റു​പ​ടി​ .​ ​കൃ​ത്രി​മ​ക്കാ​ൽ​ ​വ​ച്ച് ​നൃ​ത്തം​ ​ചെ​യ്യു​മ്പോ​ൾ​ ​അ​സ​ഹ​നീ​യ​മാ​യ​ ​വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു.​ ​ചോ​ര​യൊ​ക്കെ​ ​വ​രും.
നൃ​ത്ത​ത്തി​ന്റെ​ ​ച​ല​ന​മ​നു​സ​രി​ച്ച് ​കൃ​ത്രി​മ​ക്കാ​ലി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്താ​നാ​യി​ ​ഡോ.​ ​സേ​ഥി​ ​ഒ​രു​ ​അ​സി​സ്റ്റ​ന്റി​നെ​ ​എ​ന്നോ​ടൊ​പ്പം​ ​അ​യ​ച്ചി​രു​ന്നു.​ ​മൂ​ന്നാം​വ​ർ​ഷം​ ​വീ​ണ്ടും​ ​വേ​ദി​യി​ലെ​ത്തി.​ ​അ​ത് ​വ​ൻ​വി​ജ​യ​മാ​യി.​ ​ഡാ​ൻ​സ് ​പെ​ർ​ഫോ​ർ​മ​ൻ​സ് ​ക​ണ്ട​ ​രാ​മോ​ജി​ ​റാ​വു​ 1984​ൽ​ ​എ​ന്റെ​ ​ക​ഥ​ ​അ​വ​ലം​ബ​മാ​ക്കി​ ​തെ​ലു​ങ്കി​ൽ​ ​നി​ർ​മ്മി​ച്ച​ ​സി​നി​മ​യാ​ണ് ​മ​യൂ​രി.​ ​സിങ്കിതം​ ​ശ്രീ​നി​വാ​സ​ ​റാ​വു​വാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ.​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ലേ​ക്ക് ​മ​യൂ​രി​ ​ഡ​ബ്ബ് ​ചെ​യ്തു.​ ​'​നാ​ച്ചെ​ ​മ​യൂ​രി​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ഹി​ന്ദി​യി​ൽ​ ​റീ​മേ​ക്ക് ​ചെ​യ്തു.​ ​എ​ല്ലാം​ ​വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.

കോ​സ്റ്റ്യൂ​മു​ക​ളാ​ണ് ​സു​ധ​ച​ന്ദ്ര​നെ​ ​വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്?

സു​ധ​ച​ന്ദ്ര​ൻ​ ​എ​ന്നു​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​കു​റെ​ ​കോ​സ്റ്റ്യൂ​മും​ ​ ജു​വ​ല​റി​യും​ ​പൊ​ട്ടു​മൊ​ക്കെ​യാ​ണ് ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സി​ലേ​ക്ക് ​വ​രി​ക.​ ​എ​ന്നാ​ൽ​ ​നി​ത്യ​ജീ​വി​ത​ത്തി​ൽ​ ​ഇ​തൊ​ന്നും​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.​ ​വ​ള​രെ​ ​സിം​പി​ളാ​ണ്.​ ​സീ​രി​യ​ലു​ക​ൾ​ക്കാ​യാ​ണ് ​ഇ​ത്ത​രം​ ​വേ​ഷം​കെ​ട്ട​ലൊ​ക്കെ.​ ​മു​പ്പ​തു​ ​കൊ​ല്ലം​ ​ക​ഴി​ഞ്ഞി​ല്ലേ​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​വ​ന്നി​ട്ട്.​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ത്തി​നും​ ​ഏ​തു​ ​കോ​സ്റ്റ്യൂം​ ​വേ​ണ​മെ​ന്ന് ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ണ്ട്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ഒ​രു​ ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​ജഡ് ജായി​ ​വ​ന്ന​പ്പോ​ൾ​ ​പ​ല​രും​ ​അ​ദ്ഭു​ത​ത്തോ​ടെ​ ​ചോ​ദി​ച്ചു,​ ​ഏ​തെ​ങ്കി​ലും​ ​ജഡ് ജ് ഇ​ങ്ങ​നെ​യൊ​ക്കെ​യി​രി​ക്കു​മോ​യെ​ന്ന്.​ ​ഇ​ന്നി​പ്പോ​ൾ​ ​ഏ​ത് ​സെ​ലി​ബ്രി​റ്റി​ ​ജ​ഡ് ജിനെ​ ​നോ​ക്കി​യാ​ലും​ ​വേ​ഷ​വി​ധാ​നം​ ​സു​ധ​ച​ന്ദ്ര​നെ​ ​പോ​ലെ​യാ​ണ്.

കു​ടും​ബ​ത്തി​ന്റെ​ ​പി​ന്തു​ണ?

എ​ന്റെ​ ​ഫി​ലോ​സ​ഫ​ർ,​ ​ഗൈ​ഡ്,​ ​ബെ​സ്റ്റ് ​ഫ്ര​ണ്ട് ​എ​ല്ലാം​ ​അ​ച്ഛ​നാ​ണ്.​ ​ഞാ​നി​ന്ന് ​ന​ല്ലൊ​രു​ ​നി​ല​യി​ൽ​ ​ജീ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​തി​നു​ ​കാ​ര​ണം​ ​മാ​താ​പി​താ​ക്ക​ളാ​ണ്.​ ​അ​ച്ഛ​ൻ​ ​ആ​ക്ട​റാ​ണ്.​ ​അ​മ്മ​ ​സിം​ഗ​റാ​യി​രു​ന്നു.​ ​അ​തി​ന്റെ​ ​ഗു​ണ​ങ്ങ​ളാ​ണ് ​എ​നി​ക്കു​ ​കി​ട്ടി​യത്.​ ​അ​ച്ഛ​ന് ​ബോ​ളി​വു​ഡ് ​രീ​തി​ക​ളി​ൽ​ ​താ​ത്പ​ര്യ​മി​ല്ല.​ ​വ​ലി​യ​ ​നി​ല​യി​ൽ​ ​ഔ​ദ്യോ​ഗി​ക​ജീ​വി​തം​ ​ന​യി​ച്ചെ​ങ്കി​ലും​ ​ടി​പ്പി​ക്ക​ൽ​ ​മ​ല​യാ​ളി​യാ​യി​ ​ക​ഴി​യു​ന്ന​യാ​ളാ​ണ്.​ ​ഭ​ർ​ത്താ​വ് ​ര​വി​കു​മാ​ർ​ ​ഡാം​ഗ് ​പ​ഞ്ചാ​ബി​യാ​ണ്.​ ​ഒ​രു​ ​ഹി​ന്ദി​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ൽ​ ​ക​ണ്ട് ​ഇ​ഷ്ട​പ്പെ​ട്ട് ​വി​വാ​ഹം​ ​ക​ഴി​ച്ച​താ​ണ്.​ ​ര​വി​യാ​ണ് ​എ​ന്റെ​ ​ഡാ​ൻ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കു​ന്ന​ത്.