സ്വന്തം യജമാനനിൽ നിന്ന് ഇടയ്‌ക്കിടെ ഓരോ സമ്മാനങ്ങൾ ലഭിക്കുക വളർത്ത് നായ്‌ക്കൾക്ക് വളരെ ഇഷ്‌ടമുളള കാര്യമാണ്. ആഹാര സാധനമാണ് ഇങ്ങനെ സമ്മാനമായി എല്ലാവരും നൽകുക. തന്റെ യജമാനൻ നൽകിയ സമ്മാനം വാങ്ങിയ ശേഷം അതിന് ചുറ്റും ആനന്ദനൃത്തം വയ്‌ക്കുന്ന ഒരു കുഞ്ഞുനായയുടെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഫ്രഞ്ച്റോൾ എന്നറിയപ്പെടുന്ന പലഹാരമാണ് നായക്ക് നൽകിയത്.
Dog celebrates getting a treat pic.twitter.com/7yix4KapT4
— Welcome To Nature (@welcomet0nature) August 17, 2020
ട്വിറ്ററിലെ ഒരു അക്കൗണ്ടിൽ 27 സെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന പോസ്‌റ്റ് കാണുന്ന ഏവർക്കും അറിയാതെ സന്തോഷം തോന്നിപ്പോകും. മൂവായിരത്തിലധികംപേരാണ് വീഡിയോ കണ്ടത്.