central-jail

തിരുവനന്തപുരം: കടുത്ത ആശങ്ക ഉയർത്തി പൂജപ്പുര സെൻട്രൽ ജയിലിൽ 114 തടവുകാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 477 ആയി. ഇന്ന് 363പേരിലാണ് പരിശോധന നടത്തിയത്. ​

ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ​യാ​ണ് ​ഇ​ത്ര​യും​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​രോ​ഗ​മു​ണ്ടാ​യ​ത് എന്നാണ് റിപ്പോർട്ട്.​ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലിലെ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് സ്ഥിരീകരിച്ചവരെ ജയിലിലെ ആഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​ആ​ദ്യ​മാ​യി​ ​രോ​ഗം​ ​സ്ഥീ​ക​രി​ച്ച​ ​കി​ളി​മാ​നൂ​ർ​ ​പു​ലി​പ്പ​ളളി​ക്കോ​ണം​ ​ഉ​ഴു​ന്നു​വി​ള​ ​വീ​ട്ടി​ൽ​ ​മ​ണി​ക​ണ്ഠ​ൻ കഴിഞ്ഞദിവസം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ജ​യി​ലി​ൽ​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ​ ​ജീ​വ​ന​ക്കാ​രും​ ​ക​ടു​ത്ത​ ​ഭീ​തി​യി​ലാ​ണ്.​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​ത​ട​വു​കാ​രു​മാ​യി​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​നേ​രി​ട്ട് ​സ​മ്പ​ർ​ക്കം​ ​പു​ല​ർ​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഇ​വി​ടെ​യു​ണ്ട്.​ ​ത​ട​വു​കാ​രി​ൽ​ ​രോ​ഗ​ബാ​ധ​ ​ക​ണ്ടെ​ത്തി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും​ ​ഒ​ന്നും​ ​ന​ട​പ്പാ​യി​ല്ല.​ ​ജീ​വ​ന​ക്കാ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​സ്വ​ന്ത​മാ​യി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യാ​ണ്.​ ​ഇ​വ​ർ​ക്കാ​യി​ ​ആ​ന്റി​ജ​ൻ​ ​കി​റ്റു​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്നും​ ​പ​രാ​തി​യു​ണ്ട്.​ ​ത​ട​വു​കാ​രു​മാ​യി​ ​ഇ​ട​പ​ഴ​കി​യ​ ​ജീ​വ​ന​ക്കാ​രെ​ ​ക്വാ​റ​ന്റൈ​ൻ​ ​ചെ​യ്യാ​തെ​ ​ജോ​ലി​ക്ക് ​നി​യോ​ഗി​ക്കു​ന്ന​താ​യും​ ​പ​രാ​തി​യു​ണ്ട്.​ ​രോ​ഗം​ ​ബാ​ധി​ക്കു​ന്ന​ ​ത​ട​വു​കാ​രെ​ ​മാ​റ്റി​ ​പാ​ർ​പ്പി​ക്കു​ന്ന​തും​ ​ഇ​വ​രു​ടെ​ ​എ​ണ്ണ​മെ​ടു​ക്കു​ന്ന​തും​ ​ജീ​വ​ന​ക്കാ​രാ​ണ്.​ ​ഇ​തി​നി​ടെ​ ​ഇ​ന്ന​ലെ​ ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​നു​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​