മെക്സിക്കോ സിറ്റി: പ്രശസ്ത കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ ഭാര്യ മെഴ്സഡസ് റേക്കൽ ബാർച പർഡോ (87) നിര്യാതയായി. മെക്സിക്കോ സിറ്റിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 'ഗാബോ' ഫൗണ്ടേഷന്റെ പ്രസിഡന്റാണ് ബാര്ച. ഡാൻസ് പാർട്ടിക്കിടെ കണ്ട് പരിചയപ്പെട്ട ഗാബോയും ബാർച്ചയും 1958ലാണ് വിവാഹിതരായത്. വിഖ്യാത നോവലായ ഹൺട്രഡ് ഇയേഴ്സ് ഇൻ സോളിറ്റ്യൂട്ട് (ഏകാന്തതയുടെ നൂറ് വർഷങ്ങൾ) മാർക്വേസ് എഴുതിയത് ബാർചയുടെ ജീവിതം ആധാരമാക്കിയാണ്. ടെലിവിഷൻ-സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗാർഷ്യ, ഗോൺസാലോ ഗാർഷ്യ എന്നിവരാണ് മക്കൾ. ബാർചയുടെ നിര്യാണത്തിൽ കൊളംബിയൻ പ്രസിഡന്റ് ഡ്യൂക്ക് ബാർചയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 2014 മാർച്ച് അവസാനത്തോടെയാണ് ശ്വാസകോശത്തിലും മൂത്രനാളിയിലുമുണ്ടായ അണുബാധയെത്തുടർന്ന് ഗബ്രിയേൽ ഗാർസിയ മാർക്വേസ് അന്തരിച്ചത്.