stuntman

റോസാപ്പൂവും മുത്തവും കൊടുത്തൊന്നുമല്ല പ്രൊഫഷണൽ സ്‌റ്റണ്ട്മാനായ തന്റെ പ്രണയം കാമുകി ​ക​ത്രീ​ന​ ​ഡോ​ബ്‌​സ​ണെ​ ​അറിയിക്കേണ്ടതെന്ന് റിക്കി ആഷിന് തോന്നി. ​അങ്ങനെ സ്വ​യം​ ​തീ​കൊ​ളു​ത്തി​ ​ഒരു വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ അങ്ങ് നടത്തി. സംഭവം റെക്കോർഡ് ചെയ്‌ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടെ റിക്കി ആഷിന്റെ വീ​ഡി​യോ ത​രം​ഗ​മാ​യി​ ​മാ​റി​.
ശരിക്കും പൊള‌ളുന്ന ഒരു മാർഗമാണ് ​52​ ​കാ​ര​നാ​യ​ റി​ക്കി​ ​ആ​ഷ് ​സ്വീകരിച്ചത്. ​തീ​കൊ​ളു​ത്താ​ൻ​ ​പോ​കു​ക​യാ​ണ് ആ​ഷ് എന്ന്

ന​ഴ്സാ​യ​ ​ഡോ​ബ്സ​ണ് ​മ​ന​സി​ലാ​യെ​ങ്കി​ലും​ ​അ​തൊ​രു​ ​ഫോ​ട്ടോ​ഷൂ​ട്ടി​നാകുമെ​ന്നാ​ണ് ​അവർ ക​രു​തി​യ​ത്.​ 27​ ​വ​ർ​ഷ​മാ​യി​ ​സ്റ്റ​ണ്ട്

മാ​നാ​യി​ ​ജോ​ലി​ ​നോ​ക്കു​ന്ന​ ​ആ​ഷ് ​തീ​ ​പ​ട​ർ​ന്ന് ​പി​ടി​ക്കു​മ്പോ​ഴേ​ക്കും​ ​ഡോ​ബ്സ​ണ് ​മു​ന്നി​ൽ​ ​മു​ട്ടു​കു​ത്തി​യി​രു​ന്ന് ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തു​ന്ന​താ​യി​ ​വീ​ഡി​യോ​യി​ൽ​ ​കാ​ണാം.​ ​ഡോ​ബ്സ​ൺ​ ​വി​വാ​ഹ​ത്തി​ന് ​സ​മ്മ​തം​ ​അ​റി​യി​ച്ച​ ​ഉ​ട​ൻ​ ​ത​ന്നെ​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​ഷി​ന്റെ​ ​അ​ടു​ത്തേ​ക്ക് ​ഓ​ടി​യെ​ത്തി​ ​തീ​ ​അ​ണ​ച്ചു.
തീ​യി​ൽ​ ​നി​ന്ന് ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തു​ന്ന​തി​നെ​ക്കാ​ളും​ ​മി​ക​ച്ച​ ​മ​റ്റൊ​രു​ ​മാ​ർ​ഗം​ ​ത​നി​ക്ക് ​അ​റി​യി​ല്ല​ ​എ​ന്നാ​യി​രു​ന്നു​ ​ഇ​തേ​ക്കു​റി​ച്ച് ​ആ​ഷി​ന്റെ​ ​പ്ര​തീ​ക​ര​ണം.​ ​റി​ച്ചാ​ർ​ഡ് ​ബ​ർ​ട്ട​ൺ​ ​മു​ത​ൽ​ ​ജോ​ണി​ ​ഡെ​പ്പ് ​വ​രെ​യു​ള്ള​ ​ന​ട​ന്മാ​ർ​ക്കൊ​പ്പം​ ​ആ​ഷ് ​ജോ​ലി​ ​നോ​ക്കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം​ ​ആ​ഷ് ​എ​ല്ലാ​ ​മു​ൻ​ ​ക​രു​ത​ലു​ക​ളോ​ടും​ ​കൂ​ടി​യാ​ണ് ​ശ​രീ​ര​ത്തി​ൽ​ ​തീ​ ​കൊ​ളു​ത്തി​യ​ത് ​എ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​തീ​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​ ​നേ​ടാ​ൻ​ ​ക​ഴി​യു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കു​ക​യും​ ​മു​ഖ​ത്തും​ ​ത​ല​യി​ലും​ ​ക​ഴു​ത്തി​ലും​ ​ഫ​യ​ർ​ ​പ്രൂ​ഫ് ​ജെ​ൽ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.
പ്രൊ​പോ​സ് ​ചെ​യ്യാ​ൻ​ ​ആ​ഷ് ​സ്വീ​ക​രി​ച്ച​ ​മാ​ർ​ഗം​ ​ശ​രി​ക്കും​ ​വ്യ​ത്യ​സ്ത​വും​ ​മ​നോ​ഹ​ര​വു​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​ഒ​രേ​ ​നി​മി​ഷം​ ​ജീ​വി​ക്കു​ക​യും​ ​ശ്വ​സി​ക്കു​ക​യും​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ത​ന്റെ​ ​തീ​രു​മാ​നം​ ​ശ​രി​യാ​യി​രു​ന്നു​വെ​ന്നും​ ​ഡോ​ബ്സ​ൺ​ ​പ​റ​ഞ്ഞു.​ ​ഇ​രു​വ​രും​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.