ജയസൂര്യ,അദിതി രവി,തൻവി റാം, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജോൺ ലൂതർ എന്ന ചി ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദീപക് പറമ്പോൽ,സിദ്ദിഖ്,ഇന്ദ്രൻസ്, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുന്നു.സംഗീതം-ഷാൻ റഹ്മാൻ.