covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,94000 പേർ രോഗികളായി.

രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ 35,000ത്തിലധികം പേർ പ്രതിദിനം രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലിലും മെക്സിക്കോയിലും അഞ്ചൂറിന് മുകളിൽ മരണമാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് താരതമ്യേന കുറവാണ്.

അതേസമയം, ലെബനനിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബെയ്റൂട്ട് സ്ഫോടനത്തിന് ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ന്യൂസിലാൻഡിൽ ഇന്നലെ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. നിലവിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കുമെന്നാണ് വിവരം.

ഹോങ്കോംഗിൽ മൂന്നാം ഘട്ട വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്നലെ 44 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് സാമൂഹിക അകല നിയന്ത്രണങ്ങൾ ശക്തമാക്കി.

മലേഷ്യയും സിംഗപ്പൂരും ബിസിനസ് ആവശ്യങ്ങൾക്കായി അതിർത്തികൾ തുറക്കും. ഘാന അടുത്ത മാസം മുതൽ വിമാന സർവീസ് പുനഃരാരംഭിക്കും.

ചൈ​ന​യു​ടെ​ ​കൊ​വി​ഡ് ​വാ​ക്സി​ന് ​പേ​റ്റ​ന്റ്

ബീ​ജിം​ഗ്:​ ​ചൈ​നീ​സ് ​വാ​ക്സി​ൻ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​കാ​ൻ​സി​നോ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​ചൈ​ന​യു​ടെ​ ​ആ​ദ്യ​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​എ​ഡി​ 5​-​ ​എ​ൻ​കോ​വി​ന് ​സ​ർ​ക്കാ​രി​ൻ​റെ​ ​പേ​റ്റ​ന്റ്.
മാ​ർ​ച്ച് 18​ന് ​ക​മ്പ​നി​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ച്ച് ​ചൈ​നീ​സ് ​സ​ർ​ക്കാ​ർ​ ​ഏ​ജ​ൻ​സി​ 11​ന് ​പേ​റ്റ​ന്റ് ​ന​ൽ​കി​യെ​ന്നാ​ണ് ​റി​പ്പോ​‌​ർ​ട്ട്.
സാ​ധാ​ര​ണ​ ​ജ​ല​ദോ​ഷ​പ്പ​നി​യു​ണ്ടാ​ക്കു​ന്ന​ ​വൈ​റ​സി​ൽ​ ​കൊ​റോ​ണ​യു​ടെ​ ​ജ​നി​ത​ക​ഘ​ട​കം​ ​കൂ​ടി​ച്ചേ​ർ​ത്ത് ​മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ​ ​കു​ത്തി​വ​ച്ചാ​ണ് ​വാ​ക്സി​ൻ​ ​ഉ​ത്പാ​ദി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​തേ​ ​മാ​ർ​ഗം​ ​ത​ന്നെ​യാ​ണ് ​ഓ​ക്സ്ഫോ​ർ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ബ്രി​ട്ടീ​ഷ് ​ക​മ്പ​നി​യാ​യ​ ​ആ​സ്ട്ര​സെ​ന​ക്ക​യും​ ​ചേ​ർ​ന്ന് ​വി​ക​സി​പ്പി​ക്കു​ന്ന​ ​വാ​ക്സി​നി​ലും​ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഈ​ ​വാ​ക്സി​ന്റെ​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണം​ ​ഇ​ന്ത്യ​യി​ലു​ൾ​പ്പെ​ടെ​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ഇ​രു​ ​വാ​ക്സി​നു​ക​ളും​ ​ശ​രീ​ര​ത്തി​ൽ​ ​പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​ക്കു​ന്ന​ ​ആ​ന്റി​ബോ​ഡി​ക​ളും​ ​ടി​ ​സെ​ല്ലു​ക​ളും​ ​ഉ​ത്പാ​ദി​പ്പി​ച്ച​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഗു​രു​ത​ര​മാ​യ​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ചി​ട്ടു​മി​ല്ല.
ആ​ദ്യ​മാ​യി​ ​മ​നു​ഷ്യ​രി​ൽ​ ​പ​രീ​ക്ഷ​ണം​ ​തു​ട​ങ്ങി​യ​ ​ചൈ​ന​യു​ടെ​ ​പ​രീ​ക്ഷ​ണ​ ​വാ​ക്സി​ൻ​ ​കാ​ൻ​സി​നോ​യു​ടേ​താ​യി​രു​ന്നു.​ ​അ​തേ​സ​മ​യം,​ ​രോ​ഗ​ത്തി​നെ​തി​രെ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​തെ​ളി​യി​ക്കാ​നു​ള്ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ ​മു​ൻ​പു​ ​ത​ന്നെ​ ​ചൈ​നീ​സ് ​സൈ​ന്യ​ത്തി​ന് ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്രേ.​ ​കാ​ൻ​സി​നോ​ ​വാ​ക്സി​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണം​ ​ഈ​ ​മാ​സം​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​സൗ​ദി​ ​അ​റേ​ബ്യ​യും​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ബ്ര​സീ​ൽ,​ ​ചി​ലി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്താ​നാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തു​ക​യാ​ണ് ​ചൈ​ന.​ ​അ​തേ​സ​മ​യം,
ചൈ​നീ​സ് ​ക​മ്പ​നി​യാ​യ​ ​സി​നോ​വാ​ക് ​ബ​യോ​ടെ​ക്,​ ​ചൈ​ന​യു​ടെ​ ​നാ​ഷ​ണ​ൽ​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​ഗ്രൂ​പ്പി​ന്റെ​ ​ഭാ​ഗ​മാ​യ​ ​സി​നോ​ഫാം​ ​എ​ന്നി​വ​ർ​ ​ഉ​ത്പാ​ദി​പ്പി​ച്ച​ ​വാ​ക്സി​നു​ക​ളു​ടെ​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണം​ ​വി​ദേ​ശ​ത്തു​ ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

കൊവിഡ് മീറ്റർ

ലോകത്താകെ രോഗികൾ - 21,852,109

മരണം - 773,586

രോഗവിമുക്തർ - 14,575,652

രാജ്യം - രോഗികൾ -മരണം

അമേരിക്ക - 5,567,765 - 173,139

ബ്രസീൽ - 3,340,197 - 107,879

ഇന്ത്യ - 2,651,290 - 51,079

റഷ്യ - 927,745 - 15,740