fltc

പാലക്കാട്: കോവിഡ് രോഗ ചികിത്സയുടെ ഭാഗമായി മലമ്പുഴയിൽ വനിതാ ഹോസ്റ്റലും നവോദയ വിദ്യാലയവും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി സജ്ജീകരിച്ചു. 50 ആളുകൾക്ക് ചികിത്സയ്‌ക്കുള‌ള സൗകര്യമാണ് വനിതാ ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം നവോദയ വിദ്യാലയത്തിൽ 340 പേർക്ക് ചികിത്സാ സൗകര്യമുണ്ട്. നിലവിൽ ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം കുറവാണ്. ഇതുവരെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ അഞ്ച് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേരും രോഗമുക്തരായി.ഒരാൾ ചികിത്സയിലാണ്. നിരീക്ഷണത്തിലുള‌ളത് 48 പേരാണ്. ഇതില്‍ അഞ്ചു പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും ബാക്കി 43 പേർ ഹോം ക്വാറന്റൈനിലുമാണ്. 424 പേരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു.