rare-squireel

ഉത്തരകാശി: ഐ.യു.സി.എന്‍ റെഡ് ലിസ്റ്റില്‍പ്പെടുത്തിയ അപൂര്‍വയിനം അണ്ണാനെ രാജ്യത്ത് കണ്ടെത്തി. ശരീരം പാരച്യൂട്ടാക്കി പറക്കുന്ന അണ്ണാനെ ഉത്തരകാശിയിലെ ദേശീയോദ്യാനത്തിലാണ് കണ്ടെത്തിയത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചതായി ഐ.യു.സി.എന്‍ കണക്കാക്കിയ അണ്ണാന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.

നേരത്തെ ഉത്തരാഖണ്ഡിലെ ഫോറസ്റ്റ് റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ 13 ഡിവിഷനുകളില്‍ മാത്രമാണ് ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്തരം അണ്ണാനുകള്‍ക്ക് വംശനാശം സംഭവിച്ചതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് (ഐ.യു.സി.എന്‍) കണക്കാക്കിയത്. പിന്നീട് ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന സ്ഥിരീകരണം വരികയും ചെയ്തു.

വടക്കന്‍ പാക്കിസ്ഥാനിലാണ് ഇവയുടെ സാന്നിധ്യം കൂടുതലുള്ളത്. 1994വരെ ഇവയെ ജീവനോടെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിരുന്നില്ല.