jp

ലക്നൗ: യു.പിയിൽ നിന്നുള്ള രാജ്യസഭാ എം.പിയായി ബി.ജെ.പിയുടെ ജയ് പ്രകാശ് നിഷാദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭ ഉപതിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക നൽകിയത് ജയ് പ്രകാശ് നിഷാദ് മാത്രമാണെന്നും പിൻവലിക്കൽ തീയതിയായിട്ടും വേറെ ആരും പത്രിക സമർപ്പിക്കാത്തതിനാൽ നിഷാദിനെ വിജയിയായി പ്രഖ്യാപിക്കുകയാണെന്നും ഇലക്ഷൻ ഓഫീസർ ബ്രിജി ഭൂഷൺ ദുബെ അറിയിക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി എം.പി ബേണിപ്രസാദ് വർമ്മ അന്തരിച്ച ഒഴിവിലേക്കാണ് നിഷാദ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമാജ് വാദി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന നിഷാദിന് 2022 ജൂലായ് 4 വരെ എം.പിയായി തുടരാം.