തിരുവനന്തപുരം : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കും സുരേഷ് റെയ്നയ്ക്കും ഭാവി ജീവിതത്തിന് ആശംസകൾ നേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. വിരമിക്കൽ അപ്രതീക്ഷിതമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി.നായർ ഇന്ത്യൻ ക്രിക്കറ്റിൽ മായാത്ത മുദ്ര പതിപ്പിച്ച ശേഷമാണ് ധോണി വിടവാങ്ങുന്നതെന്നും പറഞ്ഞു.ധോണിയുടെ വിരമിക്കലോടെ ഇന്ത്യൻ ക്രിക്കറ്റിന് ഒരു മാസ്റ്ററെ നഷ്ടമായെന്ന് കെ.സി.എ പ്രസിഡന്റ് സാജൻ കെ.വർഗീസ് പറഞ്ഞു.