ന്യൂയോർക്ക് : ഇൗ മാസം 31ന് ആരംഭിക്കാനിരിക്കുന്ന യു.എസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് ലോക രണ്ടാം റാങ്കുകാരി റൊമേനിയയുടെ സിമോണ ഹാലെപ്പും പിന്മാറി. കൊവിഡ് പശ്ചാത്തലത്തിൽ ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാലെപ്പ് പിന്മാറിയത്.ലോക ഒന്നാംനമ്പർ താരം ആഷ്ലി ബാർട്ടി,നിലവിലെ ചാമ്പ്യൻ ബിയാങ്ക ആൻന്ദ്രേസ്ക്യൂ,എലീന സ്വിറ്റോളിന,കിക്കി ബെർട്ടൻസ്,ബെലിൻഡ ബെൻസിച്ച് എന്നിവർ ഇതേ കാരണത്താൽ നേരത്തേ പിന്മാറിയിരുന്നു.ഇതോടെ വനിതാ വിഭാഗത്തിൽ ആദ്യ പത്തിൽറാങ്കിനുള്ളിൽ വരുന്ന ആറു താരങ്ങൾ യു.എസ് ഓപ്പണിൽ കളിക്കാനുണ്ടാവില്ല. പുരുഷ വിഭാഗത്തിൽ റാഫേൽ നദാൽ അടക്കമുള്ള പ്രമുഖർ പിന്മാറിയിട്ടുണ്ട്.