nokia-

ന്യൂഡൽഹി: നോക്കിയയുടെ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ 5.3 ഉടൻ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്നുറപ്പായി. ലോഞ്ചിന് മുന്നോടിയായി 5.3യുടെ വിവരങ്ങള്‍ നോക്കിയ ഇന്ത്യ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും നോക്കിയ 5.3യുടെ ലോഞ്ചുണ്ടാകും എന്ന് ഇത് ഉറപ്പിക്കുന്നു. മാര്‍ച്ചില്‍ യൂറോപ്യന്‍ വിപണിയിലാണ് നോക്കിയ 5.3 ആദ്യം ലോഞ്ച് ചെയ്തത്.

189 യൂറോ (ഏകദേശം 15,080 രൂപ) ആണ് നോക്കിയ 5.3-ന്റെ വില. സിയാന്‍, സാന്‍ഡ്, ചാര്‍ക്കോള്‍ എന്നിങ്ങനെ 3 നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന നോക്കിയ 5.3-യ്ക്ക് 1600 x 720 പിക്‌സലുള്ള 2.5D കര്‍വ്ഡ് ഗ്ലാസ് 6.55 ഇഞ്ച് എച്ഡി+ ഡിസ്‌പ്ലേയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസറും അഡ്രെനോ 610 GPU-വുമാണ്.

4 ജിബി/6 ജിബി എന്നീ റാം ഓപ്ഷനുകളില്‍ വില്പനക്കെത്തുന്ന നോക്കിയ 5.3-യ്ക്ക് 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജാണ് ഉണ്ടാകുക. മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി 512 ജിബി വരെ ഉയര്‍ത്താം. സ്റ്റോക്ക് ആന്‍ഡ്രോയിഡ് 10 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 2 ദിവസം വരെ ബാറ്ററി ലൈഫുണ്ട് എന്ന് നോക്കിയ അവകാശപ്പെടുന്ന 4000mAh ബാറ്ററി ആണ് 5.3-യ്ക്ക്.

2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 -മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ചേര്‍ന്ന ക്വാഡ് കാമറ സെറ്റപ്പ് ആണ് നോക്കിയ 5.3-യ്ക്ക്. എല്‍.ഇ.ഡി ഫ്‌ലാഷും മെയിന്‍ ക്യാമറയ്‌ക്കൊപ്പമുണ്ട്. സെല്‍ഫികള്‍ക്കും, വീഡിയോ കോളിംഗിനുമായി 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ്. ഫിംഗര്‍ പ്രിന്റ് സെന്‍സറും പ്രത്യേകം ഗൂഗിള്‍ അസിസ്റ്റ് ബട്ടണും നോക്കിയ 5.3-യ്ക്കുണ്ടാകും. 180 ഗ്രാം ആണ് നോക്കിയ 5.3-യുടെ ഭാരം.